
'ഈ കാലും വച്ച് ഞാൻ ആരെ തല്ലാനാണ്'; തല്ലുമാല വിവാദത്തിൽ ഷൈൻ ടോം ചാക്കോ
അയാൾ എന്നെ തല്ലിയെന്ന് തോന്നുന്നുണ്ടോ എന്നും മാധ്യമങ്ങളോട് താരം ചോദിച്ചു
തല്ലുമാല സിനിമയുടെ ലൊക്കേഷനിലുണ്ടായ സംഘർഷം വലിയ വാർത്തയായിരുന്നു. നടൻ ഷൈൻ ടോം ചാക്കോ മർദിച്ചു എന്നായിരുന്നു ആരോപണം. ഇപ്പോൾ അതിനോട് പ്രതികരിച്ചിരിക്കുകയാണ് താരം. പരുക്കേറ്റ കാലുവച്ച് ആരെയെങ്കിലും തല്ലുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ എന്നായിരുന്നു താരത്തിന്റെ പ്രതികരണം.
‘ഞാന്‍ തല്ലില്ല, കൊല്ലും. ഇനി ഞാന്‍ കൊല്ലുമെന്ന് എഴുതി വിടരുത്. ഈ കാല് വച്ച് ഞാന്‍ തല്ലുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ.'' എന്നായിരുന്നു ഷൈനിൻ പറഞ്ഞത്. അയാൾ എന്നെ തല്ലിയെന്ന് തോന്നുന്നുണ്ടോ എന്നും മാധ്യമങ്ങളോട് താരം ചോദിച്ചു. പുതിയ ചിത്രമായ പടയുടെ പ്രദർശനത്തിനായി കൊച്ചിയിൽ എത്തിയപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. സിനിമാചിത്രീകരണത്തിനിടെ പരുക്കേറ്റ ഷൈന്‍ വാക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെയാണ് ഇപ്പോൾ നടക്കുന്നത്.
തല്ലുമാലയ്ക്കിടെ തല്ല്
ടൊവിനോ നായകനായ ചിത്രം ‘തല്ലുമാല’യുടെ ഷൂട്ടിങ് സെറ്റിലാണ് സംഘർഷമുണ്ടായത്. കൊച്ചി കളമശ്ശേരിയിലെ എച്ച്എംഡി മാപ്പിളാസ് ഗോഡൗണില്‍ വച്ച് സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെയാണ് ഉന്തും തള്ളും ഉണ്ടായത്. മാലിന്യം ഇടുന്നത് ചോദ്യം ചെയ്ത നാട്ടുകാരനെ നടൻ ഷൈന്‍ ടോം ചാക്കോ തല്ലിയെന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.
ഷൂട്ടിങ്ങ് തടസ്സപ്പെടുത്തിയ നാട്ടുകാർ സിനിമാ പ്രവർത്തകരെ തടഞ്ഞുവച്ചെന്നും ഇവരുമായി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും ഷൈനും വാക്കേറ്റം നടത്തിയെന്നുമാണ് വിവരം. തര്‍ക്കത്തിനിടയിൽ ടൊവിനോയും ഇടപെട്ടു. പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. ‘ഉണ്ട’ എന്ന ചിത്രത്തിനു ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തല്ലുമാല. മുഹ്‌സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേര്‍ന്നാണ് കഥയൊരുക്കിയിരിക്കുന്നത്. ചിത്രം ആഷിക് ഉസ്മാന്‍ ആണ് നിര്‍മിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍ ആണ് നായിക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
