'വിൽക്കുന്നവർ‌ക്ക് ഇല്ലാത്ത കുറ്റം എങ്ങനെയാണ് വലിക്കുന്നവർക്ക് ഉണ്ടാവുക'; ചർച്ചയായി ഷൈന്റെ വാക്കുകൾ, വിഡിയോ

വിൽക്കുന്നവർക്ക് പ്രശ്നം ഇല്ലാന്ന്, ലഹരി വസ്തുക്കൾ ഉപയോ​ഗിക്കുന്നത് ശിക്ഷാർഹം എന്ന്.

Shine Tom Chacko
ഷൈൻ ടോം ചാക്കോ Source by : ഫെയ്സ്ബുക്ക്
Last Updated :17 April 2025, 4:55 pm IST

നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നടി വിന്‍സി അലോഷ്യസ് നടത്തിയ വെളിപ്പെടുത്തൽ മലയാള സിനിമാ രം​ഗത്ത് പുതിയൊരു ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. ലഹരി ഉപയോ​​ഗത്തെക്കുറിച്ച് ഷൈൻ ടോം ചാക്കോ മുൻപ് പറഞ്ഞ വാക്കുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ലഹരി വസ്തുക്കൾ നാട്ടിൽ വിൽക്കുന്നവർ‌ക്ക് ഇല്ലാത്ത കുറ്റം എങ്ങനെയാണ് വലിക്കുന്നവർക്ക് ഉണ്ടാവുക എന്നാണ് ഷൈൻ ചോദിക്കുന്നത്. ദ് ന്യൂ ഇന്ത്യൻ‌ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിൽ സംസാരിക്കുകയായിരുന്നു ഷൈൻ.

"നമ്മുടെ നാട്ടിലെ ക്രൈമുകൾ തന്നെ എടുത്ത് നോക്ക്. ക്രൈമുകൾ കുറയുന്നത് കൊണ്ട് ആർക്കെങ്കിലും ​ഗുണമുണ്ടോ. എത്ര സ്ഥാപനങ്ങൾ അടച്ചു പൂട്ടേണ്ടി വരും, പണിയൊന്നുമില്ലാതെ കോടതി. അപ്പോൾ ക്രൈം ഉണ്ടായാൽ അല്ലേ ഇവർക്കൊക്കെ വരുമാനം ഉണ്ടാകൂ. വക്കീൽ ആകാൻ പഠിക്കുന്നവരൊക്കെ എന്തിനാ പഠിക്കുന്നേ. എന്തിനാണ് മഹാബലിയെ കൊന്നത്. കള്ളവുമില്ല ചതിയുമില്ല, അങ്ങനെയൊരു അവസ്ഥ വന്നാൽ അയാളെ കൊന്നു കളയണ്ടേ, ആ രാജാവിനെ.

അത് ഇറക്കാതെ പിള്ളേരെ, വാങ്ങി വലിച്ചവരെ പേടിപ്പിച്ചിട്ട് കാര്യമുണ്ടോ. നമ്മുടെ നാട്ടിൽ ഒരു സാധനം ഇല്ലാതെ ആകണമെങ്കിൽ അത് വിചാരിക്കേണ്ടവർ വിചാരിക്കണം. അവരെക്കൊണ്ട് വിചാരിക്കാനും പറ്റില്ല. അങ്ങനെ നടക്കുകയുമില്ല". - ഷൈൻ കൂട്ടിച്ചേർത്തു.

നമ്മുടെ എക്കണോമിക്സ് നിശ്ചലമായി പോകില്ലേ ഒരു സ്ഥലത്ത്. ആശുപത്രി തുടങ്ങുമ്പോൾ, ആർക്കും രോ​ഗമുണ്ടാകല്ലേ, രോ​ഗങ്ങൾ കുറയണേ എന്നാണോ. എംബിബിഎസ് ഒക്കെ ഇത്രയും കാശു മുടക്കി പഠിക്കുന്നത് എന്തിനാ. രോ​ഗികൾ കൂടണം, മാരക രോ​ഗങ്ങൾ കൊണ്ട് അവർ വലയണം".- ഷൈൻ പറഞ്ഞു.

"സിനിമ തുടങ്ങുമ്പോൾ എഴുതി കാണിക്കുന്നത് എന്താ. പുക വലിക്കുന്നത്, ലഹരി വസ്തുക്കൾ ഉപയോ​ഗിക്കുന്നത് ശിക്ഷാർഹം എന്ന്. വിൽക്കുന്നവർക്ക് പ്രശ്നം ഇല്ലാന്ന്, ലഹരി വസ്തുക്കൾ ഉപയോ​ഗിക്കുന്നത് ശിക്ഷാർഹം എന്ന്. വിൽക്കുന്നതു കൊണ്ടും ഇറക്കുന്നതു കൊണ്ടുമല്ലേ പിള്ളേർ ഇത് ഉപയോ​ഗിക്കുന്നത്. അല്ലാതെ പിള്ളേർ വീട്ടിൽ നിന്ന് എടുത്ത് ഉപയോ​ഗിക്കുന്നത് അല്ലല്ലോ.

ഉപ്പും മുളകും ഒന്നുമല്ലല്ലോ ഇത്. നാട്ടിൽ ഇറക്കുന്നവർ‌ക്ക് ഇല്ലാത്ത കുറ്റം എങ്ങനെയാണ് വലിക്കുന്നവർക്ക് ഉണ്ടാവുക. അതാ ഞാൻ പറഞ്ഞത്, നാട്ടിൽ കിട്ടുന്ന സാധനമൊക്കെ തന്നെയാണ് അടിക്കുന്നതെന്ന്. അല്ലാതെ ഞാൻ വീട്ടിൽ ഉണ്ടാക്കുന്നത് അല്ലല്ലോ. അപ്പോൾ നമ്മൾ ഒരു സാധനം ഇല്ലാതെ ആക്കണമെങ്കിൽ, അത് എവിടെ നിന്ന് വരുന്നു, ആര് ഇറക്കുന്നു എന്നത് ഇല്ലാതെ ആക്കണ്ടേ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now