
News Now
Jantar Mantar Protest: പ്രതിപക്ഷ മാർച്ചിന് നേതൃത്വം നൽകി രാഹുൽ

'വണ്ണം കൂടുതലാണ്, എങ്ങനെ നായികയാക്കും?'; പരിഹാസം കേട്ട് മെലിഞ്ഞ ഞാന്‍ എല്ല് മാത്രമായി: രാധിക മദന്‍

എഫ്ഐആറിന് മുന്‍പ് കുറ്റാരോപിതരുടെ അഭിപ്രായം കേള്‍ക്കേണ്ടതുണ്ടോ; പിണറായിയുടെ അപ്പീലില്‍ ചോദ്യവുമായി കോടതി

സാമ്പത്തിക ശാസ്ത്ര നൊബേൽ പുരസ്കാരം റോബർട്ട് ഇ ഹാളിനും മൈക്കൽ വുഡ്ഫോർഡിനും
നിവിൻ പോളി പ്രധാന വേഷത്തിൽ എത്തുന്ന നടൻ സണ്ണി വെയ്ൻ നിർമ്മിക്കുന്ന ചിത്രം ‘പടവെട്ടി‘ന്റെ ചിത്രീകരണം പൂർത്തിയായി. സിനിമയ്ക്ക് സണ്ണി വെയ്ൻ പാക്കപ്പ് പറയുന്ന വിഡിയോ അണിയറപ്രവർത്തകരിലൊരാൾ ട്വിറ്ററിൽ പങ്കുവച്ചു. സണ്ണി വെയ്ൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് പടവെട്ട്. സിനിമയുടെ സംവിധായകൻ ലിജു കൃഷ്ണ ബലാത്സംഗക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ ചിത്രം പ്രതിസന്ധിയിലായിരുന്നു.
പടവെട്ടിന്റെ ക്ലൈമാക്സ് ചിത്രീകരണം നടക്കുന്നതിനിടെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നാണ് ലിജു കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തത്. സിനിമയിൽ പ്രവർത്തിച്ച യുവതി കാക്കനാട് ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ ലൈംഗിക പീഡന പരാതി രജിസ്റ്റർ ചെയ്തതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
അദിതി ബാലനാണ് പടവെട്ടിലെ നായിക. മഞ്ജു വാരിയർ അതിഥി വേഷത്തിൽ ചിത്രത്തിലെത്തുന്നുണ്ട്. ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, ഷമ്മി തിലകൻ, വിജയരാഘവൻ, കൈനകിരി തങ്കരാജ്, ബാലൻ പാറക്കൽ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ. ചിത്രത്തിന്റെ തിരക്കഥയും ലിജു തന്നെയാണ് ഒരുക്കിയിരിക്കുന്നത്. മൊമെന്റ് ജസ്റ്റ് ബിഫോർ ഡെത്ത് എന്ന നാടകത്തിൽ സണ്ണി വെയ്നും ലിജുവും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ലിജു നിർമിച്ച നാടകം സണ്ണി വെയ്‌നാണ് സംവിധാനം ചെയ്തത്.
Finally #Padavettu Shoot Packup @NivinOfficial #NivinPauly pic.twitter.com/ENzmSPrbRN
â Nivin pauly crews (@Nivinpaulycrews) March 14, 2022
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

