ബൈക്കറും ഫാഷന്‍ ഡിസൈനറുമായ മാരല്‍ യാര്‍സാലുമായി അജിത് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:49 am IST

News Now

തെന്നിന്ത്യൻ സൂപ്പർതാരം തല അജിത്തിന് സൈക്ലിങ്ങിനോടും ബൈക്ക് റൈഡുകളോടുമുള്ള താരം ആരാധകർക്ക് പരിചിതമാണ്. സൈക്കിളിലും ബൈക്കിലുമായുള്ള താരത്തിന്റെ ലോങ് യാത്രകൾ ആരെയും അമ്പരപ്പിക്കുന്നതാണ്. ഇപ്പോൾ വമ്പൻ ചുവടുവയ്പ്പിന് ഒരുങ്ങുകയാണ് താരം. ബൈക്കിൽ ലോകം ചുറ്റാനാണ് തലയുടെ പുതിയ പ്ലാൻ. ഇതിന്റെ ഭാ​ഗമായി  ബൈക്കറും ഫാഷന്‍ ഡിസൈനറുമായ മാരല്‍ യാര്‍സാലുമായി അജിത് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. 

ഡൽഹിയിൽ വച്ചുള്ള താരത്തിന്റെ കൂടിക്കാഴ്ച മണിക്കൂറുകളാണ് നീണ്ടത്. ബൈക്കിൽ ഏഴു ഭൂകണ്ഡങ്ങളിലിലായി 64 രാജ്യങ്ങളാണ് മാരൽ സന്ദർശിച്ചിട്ടുള്ളത്. മാരലിന്റെ അനുഭവങ്ങള്‍ അറിയുന്നതിനും, ലോകയാത്രയ്ക്കായുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പങ്കുവെക്കുന്നതിനുമായിരുന്നു കൂടിക്കാഴ്ച. ഭാവിയിൽ തല നടത്താനിരിക്കുന്ന ലോകയാത്രയ്ക്കു വേണ്ടി പദ്ധതി തയാറാക്കാനായിരുന്നു ഇത്. അജിത്തിന്റെ മാനേജര്‍ സുരേഷ് ചന്ദ്രയാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം സഹിതം വിവരം പങ്കുവെച്ചത്. 

പുതിയ ചിത്രം വാലിമൈയുടെ ചിത്രീകരണത്തിനായി റഷ്യയിൽ എത്തിയ താരം അവിടെ ബൈക്കിൽ യാത്ര ചെയ്തിരുന്നു. റഷ്യയിൽ ഉടനീളം 10,000 കിലോമീറ്ററാണ് താരം സഞ്ചരിച്ചത്.  ബിഎംഡബ്ല്യു ആര്‍ 1250 ജിഎസിലായിരുന്നു സഞ്ചാരം. വാലിമൈ ഫൈനല്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു അദ്ദേഹം റഷ്യന്‍ യാത്ര ആരംഭിച്ചത്.

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates