വീട്ടില്‍ കുഴഞ്ഞുവീണു; നടന്‍ ശ്രേയസ് തല്‍പാഡെയ്ക്ക് ഹൃദയാഘാതം, ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കി

ഇന്നലെ രാത്രിയോടെ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു

ശ്രേയസ് തന്‍പാഡെ/ഫോട്ടോ: ഫെയ്സ്ബുക്ക്
Edited by :migrator
Last Updated :22 ജനുവരി 2024, 7:50 pm IST

മുംബൈ: ബോളിവുഡ് നടന്‍ ശ്രേയസ് തന്‍പാഡെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍. ഇന്നലെ രാത്രിയോടെ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. താരത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. 

വ്യാഴാഴ്ച രാത്രിയാണ് താരം വീട്ടില്‍ കുഴഞ്ഞുവീണത്. തുടര്‍ന്ന് ഉടനെ അന്ധേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാത്രി തന്നെ ആന്‍ജിയോപ്ലാസ്റ്റി ചെയ്തതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ ഐസിയുവിലാണ് താരം. ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 

അതിനിടെ താരത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും സ്വകാര്യത മാനിക്കണമെന്നും നടന്റെ കുടുംബം പിടിഐയോട് പറഞ്ഞു. പുതിയ ചിത്രം വെല്‍കം ടു ദി ജംഗിളിന്റെ ഷൂട്ടിങ്ങിന് ശേഷം വ്യാഴാഴ്ചയാണ് താരം വീട്ടിലേക്ക് തിരിച്ചെത്തിയത്. അതിനു പിന്നാലെയാണ് ഹൃദയാഘാതം സംഭവിച്ചത്. ഹിന്ദിയിലും മറാത്തിയിലും ശ്രദ്ധേയനായ നടനാണ് ശ്രേയത്. ഇഖ്ബാല്‍, ഓം ശാന്തി ഓം, ഗോല്‍മാല്‍ തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now