'ആരുടെ അമ്മ? നിന്റെയോ?'; പാപ്പരാസിയുടെ 'മമ്മ' വിളിക്കെതിരെ ശ്രുതി ഹാസന്‍, വിഡിയോ

ഒരു പരിപാടി കഴിഞ്ഞ് പുറത്ത് വരികയായിരുന്നു ശ്രുതി ഹാസന്‍.

Shruthy Haasan
Shruthy Haasan
Last Updated :20 April 2026, 1:40 pm IST

കളിയാക്കിയ പാപ്പരാസിയ്ക്ക് മറുപടി നല്‍കി ശ്രുതി ഹാസന്‍. വൈറലാകാന്‍ വേണ്ടി താരങ്ങളുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തുന്ന പാപ്പരാസി സംസ്‌കാരത്തിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് സംഭവം. പാപ്പരാസിയുടെ വായടപ്പിക്കുന്ന ശ്രുതി ഹാസന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

മുംബൈയില്‍ വച്ചായിരുന്നു സംഭവം. ഒരു പരിപാടി കഴിഞ്ഞ് പുറത്ത് വരികയായിരുന്നു ശ്രുതി ഹാസന്‍. താരത്തെ കണ്ടതും പതിവ് പോലെ പാപ്പരാസികള്‍ ഓടിയെത്തി. കാറിന് അരികിലേക്ക് നടക്കുകയായിരുന്ന ശ്രുതിയുടെ പിന്നാലെ പാപ്പരാസികളും വച്ചു പിടിച്ചു. ഇതിനിടെ പാപ്പരാസികളില്‍ നിന്നും ഒരാള്‍ ശ്രുതിയെ 'മമ്മ' എന്ന് വിളിക്കുകയായിരുന്നു.

പാപ്പരാസിയുടെ മമ്മ വിളി ശ്രുതിയെ ചൊടിപ്പിച്ചു. 'ആരാ മമ്മ? നിന്റെ അമ്മയാണോ? എന്താണ് ഈ പറയുന്നത്?' എന്നായിരുന്നു ശ്രുതിയുടെ മറുപടി. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. താരങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്ന, അവരുടെ വ്യക്തിത്വത്തേയും സ്വകാര്യതയേയും മാനിക്കാത്ത പാപ്പരാസികള്‍ക്കെതിരെ വിമര്‍ശനം ഉയരുകയാണ്.

അതേസമയം ആകാശംലോ ഒക താര ആണ് ശ്രുതിയുടെ പുതിയ സിനിമ. ദുല്‍ഖര്‍ സല്‍മാന്‍ ആണ് ചിത്രത്തിലെ നായിക. പിന്നാലെ സലാറിന്റെ രണ്ടാം ഭാഗമുള്‍പ്പടെ നിരവധി സിനിമകള്‍ അണിയറയിലുണ്ട്. കൂലിയാണ് ശ്രുതിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

News Now

Summary

Shruthy Haasan gets angry at papparazi for calling her Mumma.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics