'രജനികാന്തിന്റെ പോസിറ്റീവ് എനർജി കണ്ട് അത്ഭുതപ്പെട്ടുപോയി, കൂലിയിലെ എല്ലാ താരങ്ങളുമായും കോമ്പിനേഷൻ രം​ഗമുണ്ട്'; ശ്രുതി ഹാസൻ

കൂലിയിലെ എല്ലാ അഭിനേതാക്കളുമായും എനിക്ക് കോമ്പിനേഷൻ രംഗങ്ങളുണ്ട്.

Shruti Haasan, Coolie
Shruti Haasan, Coolieഫെയ്സ്ബുക്ക്
Edited by :Hima Prakash
Last Updated :9 ഓഗസ്റ്റ് 2025, 1:16 pm IST

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് ശ്രുതി ഹാസൻ. രജനികാന്ത് ചിത്രം കൂലിയാണ് ശ്രുതിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. സത്യരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മകളായ പ്രീതിയെ ആണ് ശ്രുതി ഹാസൻ അവതരിപ്പിക്കുന്നത്. ഒരു പക്കാ മാസ് ആക്ഷൻ ചിത്രമായിട്ടാണ് കൂലി പ്രേക്ഷകരിലേക്കെത്തുക. ഓ​ഗസ്റ്റ് 14 നാണ് ചിത്രത്തിന്റെ റിലീസ്.

ദേവ എന്ന നായക കഥാപാത്രമായി രജനികാന്ത് എത്തുമ്പോൾ സൈമൺ എന്ന വില്ലനെയാണ് നാ​ഗാർജുന അവതരിപ്പിക്കുക. ഇപ്പോഴിതാ കൂലിയിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശ്രുതി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. "കൂലിയിലെ എല്ലാ അഭിനേതാക്കളുമായും എനിക്ക് കോമ്പിനേഷൻ രംഗങ്ങളുണ്ട്.

ഇത്രയും വലിയൊരു താരനിരയോടൊപ്പം സ്‌ക്രീൻ സ്‌പെയ്‌സ് പങ്കിടാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാൻ വളരെ ത്രില്ലിലാണ്". -ശ്രുതി പറഞ്ഞു. രജനികാന്തിനൊപ്പം അഭിനയിച്ചതിനെക്കുറിച്ചും ശ്രുതി പങ്കുവച്ചു. തനി തങ്കം പോലത്തെ മനസുള്ളയാളാണ് രജനികാന്ത് എന്നാണ് ശ്രുതി പറഞ്ഞത്.

അദ്ദേഹത്തിന്റെ പോസിറ്റീവ് എനർജി കണ്ട് സെറ്റിൽ താൻ അത്ഭുതപ്പെട്ടുപോയെന്നും ശ്രുതി ഹാസൻ കൂട്ടിച്ചേർത്തു. വളരെ അപ്രതീക്ഷിതമായാണ് കൂലിയിലേക്ക് താൻ വരുന്നതെന്ന് മുൻപൊരു അഭിമുഖത്തിൽ ശ്രുതി വെളിപ്പെടുത്തിയിരുന്നു.

ആമിർ ഖാൻ, നാഗാർജുന അക്കിനേനി, ഉപേന്ദ്ര റാവു, സത്യരാജ്, സൗബിൻ ഷാഹിർ, റെബ മോണിക്ക ജോൺ എന്നിവരും കൂലിയിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കുന്നത്. സലാറിന്റെ രണ്ടാം ഭാ​ഗവും ശ്രുതിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

News Now

Summary

Cinema News: South Indian actress Shruti Haasan talks about the movie Coolie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics