
News Now
രോഹിതിന്റെ സെഞ്ച്വറി പാഴായി; വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് മുംബൈയോട് തോൽവി

'ആരുടെയും അംഗീകാരത്തിനു വേണ്ടിയല്ല ഞാൻ പാടുന്നത്'; 'കിങ് മൂവ്സ്' പുതിയ ഗാനവുമായി സ്റ്റിക്ക്

'ഇന്ദിര'യെ വെട്ടി; ക്ഷേമ പെന്ഷന് പദ്ധതികള് 'പ്രധാനമന്ത്രി'യുടെ പേരില്

'ഈ ചിരി വിലമതിക്കാനാകാത്തത്'; 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക, കയ്യടിച്ച് ആരാധകർ

37 വര്ഷങ്ങള്ക്ക് ശേഷം കിരീടം വീണ്ടും തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സിബി മലയില്-മോഹന്ലാല്-ലോഹിതദാസ് കോമ്പോ ഒരുക്കിയ ക്ലാസിക് മലയാളിയുടെ മനസില് എന്നും ഒരു തീരാ നോവാണ്. വര്ഷങ്ങള്ക്കിപ്പുറവും സേതു മാധവനും ചീട്ടു കൊട്ടാരം പോലെ തകര്ന്നു വീണ അയാളുടെ ജീവിതവുമൊക്കെ നമുക്ക് നൊമ്പരം നല്കുകയാണ്.
മറ്റ് പല ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ട ചിത്രം കൂടിയാണ് കിരീടം. എന്നാല് മോഹന്ലാലിന്റെ പ്രകടനത്തോട് ചേര്ത്ത് വെക്കാന് സാധിക്കുന്ന പ്രകടനം കാഴ്ചവെക്കാന് മറ്റാര്ക്കും സാധിച്ചിട്ടില്ലെന്നതാണ് വസ്തുത. ഇപ്പോഴിതാ സിബി മലയിലിന്റെ പഴയൊരു അഭിമുഖം വീണ്ടും വൈറലായിരിക്കുകയാണ്.
കിരീടത്തിന്റെ തെലുങ്ക് റീമേക്കിനെക്കുറിച്ചാണ് സിബി മലയില് സംസാരിക്കുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് എത്ര ശ്രമിച്ചിട്ടും മലയാളത്തിലേത് പോലെ വരാത്തതിനെ തുടര്ന്ന് തന്നെ വിളിച്ചതിനെക്കുറിച്ചാണ് ക്ലബ് എഫ്എമ്മിന് നല്കിയ അഭിമുഖത്തില് സിബി മലയില് പറയുന്നത്.
'എല്ലാ ഭാഷയിലേക്കും കിരീടം റീമേക്ക് ചെയ്തിരുന്നു. തെലുങ്കിലെ അവകാശം വാങ്ങിയത് രാജശേഖര് എന്ന നടനാണ്. തെലുങ്കിലെ ടോപ് സംവിധായകനായ കോദണ്ഡരാമ റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്തത്. അന്നൊക്കെ റീമേക്ക് ചെയ്യുന്നത് നമ്മുടെ പടത്തിന്റെ ടേപ്പ് കണ്ടിട്ട് അതുപോലെ ഷോട്ടുകള് എടുക്കും. കിരീടമൊക്കെ അങ്ങനെ സെയിം ടു സെയിം എടുത്തു വച്ചിട്ടുണ്ടായിരുന്നു' എന്നാണ് സിബി മലയില് പറയുന്നത്.
'ഷൂട്ട് തുടങ്ങി കുറച്ച് ദിവസം കഴിഞ്ഞപ്പോള് അവര് എന്നെ വിളിച്ചു. സാര് എല്ലാം കറക്ടായി ചെയ്യുന്നുണ്ട്, പക്ഷെ ആ സ്ട്രീറ്റ് ഫൈറ്റ് എത്ര നോക്കിയിട്ടും മലയാളത്തിലേത് പോലെ ചെയ്യാന് പറ്റുന്നില്ല. സാര് വന്ന് ഒന്ന് സഹായിക്കണം എന്ന് പറഞ്ഞു. മോഹന്ലാല് ചെയ്തതു കൊണ്ട് മാത്രമാണ് എനിക്ക് ആ സീന് എടുക്കാന് പറ്റിയത്. അയാള്ക്ക് മാത്രമേ അങ്ങനെ ചെയ്യാന് പറ്റുള്ളൂ എന്ന് പറഞ്ഞ് ഞാന് ഫോണ് കട്ട് ചെയ്തു' എന്നും സിബി മലയില് പറയുന്നു.
Summary
Sibi Malayil talks about Kireedam telugu remake. Recalls how they couldn't recreate the magic of Mohanlal.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


പുതിയ കളര് ഓപ്ഷനുകള്, ഡ്യുവല് ചാനല് എബിഎസ്: ഹോണ്ട സിബി350സി 2026 വിപണിയില്

പ്രാരംഭവില 2.75 ലക്ഷം രൂപ, വലിയ സിംഗിള് സിലിണ്ടര് എന്ജിന്; ഹോണ്ട സിബി500 വിപണിയില്



