ഗോവയില്‍ ഷൂട്ടിങ് നടക്കുന്നതിനിടെ ഞായറാഴ്ചയാണ് അപകടമുണ്ടായത്

ചിത്രം; ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:01 am IST

News Now

ബോളിവുഡ് യുവതാരം സിദ്ധാര്‍ത്ഥ് മല്‍ഹോത്രയ്ക്ക് ഷൂട്ടിങ്ങിനിടെ പരിക്ക്. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന പുതിയ സീരീസായ ഇന്ത്യന്‍ പൊലീസ് ഫോഴ്‌സിന്റെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പരുക്കേറ്റത്. ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പരുക്കേറ്റ വിവരം താരം തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്. 

ഗോവയില്‍ ഷൂട്ടിങ് നടക്കുന്നതിനിടെ ഞായറാഴ്ചയാണ് അപകടമുണ്ടായത്. താരത്തിന്റെ കൈക്കാണ് പരുക്കേറ്റത്. ചോരയൊലിപ്പിക്കുന്ന മുറിവുകള്‍ കാണിച്ചുകൊണ്ടുള്ള വിഡിയോ താരം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. രോഹിത് ഷെട്ടിയുടെ ആക്ഷന്‍ ഹീറോ എന്നു പറഞ്ഞാല്‍ യഥാര്‍ത്ഥ വിയര്‍പ്പും ചോരയും പൊടിയണം. എന്ന അടിക്കുറിപ്പിനൊപ്പം രോഹിത് ഷെട്ടിക്കൊപ്പമുള്ള സെല്‍ഫിയും താരം പങ്കുവച്ചിട്ടുണ്ട്. അതിനു പിന്നാലെ താരത്തെ ആശ്വസിപ്പിച്ചുകൊണ്ടുള്ള കമന്റുകളുമായി ആരാധകരും എത്തി. കഠിനാധ്വാനം ഒരിക്കലും വെറുതെയാവില്ല എന്നാണ് ആരാധകര്‍ കമന്റ് ചെയ്തത്. 

സംവിധായകന്‍ രോഹിത് ഷെട്ടിയും ഗോവയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള വിഡിയോ പങ്കുവച്ചിട്ടുണ്ട്. ആമസോണ്‍ പ്രൈം സീരീസാണ് ഇന്ത്യന്‍ പൊലീസ് ഫോഴ്‌സ്. രോഹിത്തും സിദ്ധാര്‍ത്ഥും ആദ്യമായാണ് ഒന്നിക്കുന്നത്. ശില്‍പ ഷെട്ടി, വിവേക് ഒബ്രോയ് തുടങ്ങിയവരും സീരീസിന്റെ ഭാഗമാകുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates