
ഫെയ്സ് ബുക്ക് പേജില്‍ അശ്ലീല വീഡിയോ, പരാതി നല്‍കിയിട്ടും നടപടിയില്ല; സഹായം തേടി ഗായിക
മൂന്നു മാസത്തോളമായി പേജ് ഹാക്ക് ചെയ്തിരിക്കുകയാണെന്നും ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും ചിത്ര
തന്റെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടെന്നും റിപ്പോര്‍ട്ട് ചെയ്യാന്‍ സഹായിക്കണമെന്നും അഭ്യര്‍ഥിച്ച് ഗായിക ചിത്ര അരുണ്‍. കഴിഞ്ഞ ദിവസം ചിത്രയുടെ പേജില്‍ അശ്ലീല വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. മൂന്നു മാസത്തോളമായി പേജ് ഹാക്ക് ചെയ്തിരിക്കുകയാണെന്നും ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും ചിത്ര പറഞ്ഞു.
രണ്ട് ദിവസങ്ങള്‍ക്കു മുമ്പാണ് തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത വിവരം ചിത്ര അരുണ്‍ മറ്റൊരു ഫെയ്സ്ബുക്ക് ഐഡിയിലൂടെയാ് എല്ലാവരെയും അറിയിച്ചിരിക്കുന്നത്. സൈബര്‍ സെല്ലില്‍ പരാതി കൊടുത്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്തിട്ടില്ല. ഫെയ്സ്ബുക് അധികൃതരേയും മെയില്‍ വഴി വിവരം അറിയിച്ചിരുന്നു. എന്നാല്‍ അവിടെ നിന്നും മറുപടിയുണ്ടായില്ല.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മൂന്നാമത് ഒരാളെപ്പോലെ മാത്രമേ പേജ് കാണാന്‍ കഴിയുന്നുള്ളൂ. അശ്ലീല വീഡിയോ ഷെയര്‍ ചെയ്ത വിവരം പരിചയക്കാരും സുഹൃത്തുക്കളും അറിയിക്കുകയായിരുന്നുവെന്നാണ് ചിത്ര പറയുന്നത്. എന്റെ ആ പേജ് പിന്തുടരുന്നവരാണെങ്കില് ദയവ് ചെയ്ത് അണ്‍ഫോളോ ചെയ്ത് പേജ് റിപ്പോര്‍ട്ട് ചെയ്ത് ബ്ലോക്ക് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു.
ഹൗസ്ഫുള്, റാണി പദ്മിനി, രക്ഷാധികാരി ബൈജു തുടങ്ങിയ ചിത്രങ്ങളില്‍ ചിത്ര അരുണ്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ചലച്ചിത്ര പിന്നണിഗാനങ്ങള്ക്കൊപ്പം ഭക്തിഗാനരംഗത്തും സജീവമാണ് ഗായിക. ചിത്ര അരുണ്‍ ആലപിച്ച ഓണപ്പാട്ടുകളും ഏറെ ശ്രദ്ധേയമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 72 lottery result

'ഈച്ചയെ കൊല്ലാൻ ചുറ്റികയ്ക്ക് അടിക്കണോ?': ഡൽഹിയിലെ നിയന്ത്രണങ്ങളിൽ സുപ്രീം കോടതി
'ഭിന്നിപ്പിച്ച് ഭരിക്കല്‍' തന്ത്രവുമായി ജനറല്‍ അസിം മുനീര്‍; പാകിസ്ഥാനെ വെട്ടിമുറിച്ച് പല പ്രവിശ്യകളാക്കാന്‍ നീക്കം

സൗദി വിമാനത്താവളത്തില്‍ ഹൂതി ആക്രമണം: പൈലറ്റ് അടക്കം മൂന്ന് പേര് കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

Related News


ഫെയ്സ്ബുക്ക് ഹാക്ക് ചെയ്തോ? എങ്ങനെ അക്കൗണ്ട് വീണ്ടെടുക്കാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
ഭ്രാന്തമെന്നു തോന്നുന്ന ചിലതെങ്കിലും ചെയ്യുന്നില്ലെങ്കിൽ, നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ ശരിയല്ല: ലാറി പേജ്

