'രാധികയുടെ വിയോഗത്തിന് പത്താണ്ട്'; ഗാനാഞ്ജലി ഒരുക്കി വേണു​ഗോപാലും സുജാതയും

അർബുദത്തെ തുടർന്ന് ചികിത്സയിലിരിക്കെ 2015 സെപ്റ്റംബർ 20 നാണ് രാധിക തിലക് അന്തരിച്ചത്.

G Venugopal
G VenugopalSource by : വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 September 2025, 3:17 pm IST

പിന്നണി ​ഗായിക രാധിക തിലക് വിടപറഞ്ഞിട്ട് ഇന്നേക്ക് 10 വർഷം പൂർത്തിയാവുകയാണ്. മലയാളികൾ എക്കാലവും ഓർത്തുവയ്ക്കുന്ന ഒരുപിടി ​ഗാനങ്ങൾ സമ്മാനിച്ചാണ് രാധിക ലോകത്തോട് വിട പറഞ്ഞത്. മായാമഞ്ചലിൽ, കാനനക്കുയിലേ, ദേവസം​ഗീതം നീയല്ലേ, മഞ്ഞക്കിളിയുടെ തുടങ്ങിയ ​ഗാനങ്ങളിലൂടെയാണ് രാധിക തിലക് ശ്രദ്ധേയായത്.

രാധികയുടെ ഓർമ പങ്കുവച്ച് ​ഗായിക സുജാത ഇന്ന് ഹൃദ്യമായ ഒരു കുറിപ്പും പങ്കുവച്ചിരുന്നു. രാധികയുടെ അടുത്ത ബന്ധുക്കൾ കൂടിയാണ് ​ഗായകരായ ജി വേണു​ഗോപാലും സുജാതയും. ഇപ്പോഴിതാ ​രാധികയ്ക്കായി ​ഗാനാഞ്ജലി ഒരുക്കിയിരിക്കുകയാണ് വേണു​ഗോപാലും സുജാതയും.

'രാധികയുടെ വിയോഗത്തിന് ഇന്ന് പത്താമാണ്ട് ! ഞങ്ങളുടെ സംഗീത കുടുംബത്തിലെ രണ്ടും മൂന്നും തലമുറക്കാർ, സുജു, ഞാൻ, ശ്വേത, അരവിന്ദ്, ദേവിക. ഞങ്ങൾ രാധികയ്ക്കൊരു ഗാനാഞ്ജലി ഒരുക്കുന്നു. ഞങ്ങളുടെ പാട്ടുകളിലൂടെ'.- എന്നാണ് വിഡിയോ പങ്കുവച്ച് വേണു​ഗോപാൽ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

ദ് ഫാമിലി മെഡ്ലി എന്നാണ് മ്യൂസിക് വിഡിയോയ്ക്ക് പേര് കൊടുത്തിരിക്കുന്നത്. അർബുദത്തെ തുടർന്ന് ചികിത്സയിലിരിക്കെ 2015 സെപ്റ്റംബർ 20 നാണ് രാധിക തിലക് അന്തരിച്ചത്. 1989 ൽ പുറത്തിറങ്ങിയ സംഘ​ഗാനം എന്ന ചിത്രത്തിലൂടെയാണ് രാധിക സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

മലയാളത്തിൽ എൺപതോളം സിനിമകളിൽ രാധിക പാടിയിട്ടുണ്ട്. "നിന്നെ ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല മോളെ..." എന്നാണ് രാധികയ്ക്കൊപ്പമുള്ള ഒരു പഴയകാല ചിത്രം പങ്കുവച്ച് സുജാത കുറിച്ചിരിക്കുന്നത്.

News Now

Summary

Cinema News: Singer G Venugopal talks about Radhika Thilak.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates