
'ലൈവ് പരിപാടിക്കിടെ ഞാൻ പാട്ടുകളുടെ വരികൾ മറന്നുപോകാറുണ്ട്': തുറന്നു പറഞ്ഞ് ശ്രേയ ഘോഷാൽ, പ്രതികരണവുമായി ആരാധകർ
ഇത്രയും ശ്രുതിമധുരമായ ശബ്ദം കേൾക്കുമ്പോൾ വരികൾ ശരിയോ തെറ്റോ എന്നു തങ്ങൾ ചിന്തിക്കാറില്ല എന്നാണ് ആരാധകരുടെ കമന്റുകൾ

ഇന്ത്യന്‍ സംഗീത ലോകത്തെ ഏറ്റവും ആരാധകരുള്ള ഗായികയാണ് ശ്രേയ ഘോഷാല്‍. താരത്തിന്റെ മധുരമായ ശബ്ദം പലര്‍ക്കും ആശ്വാസമാണ്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് ശ്രേയ ഘോഷാല്‍ നടത്തിയ ഒരു തുറന്നു പറച്ചിലാണ്. താന്‍ ലൈവ് സംഗീതപരിപാടികൾക്കിടെ പലപ്പോഴും പാട്ടിന്റെ വരികൾ മറന്നു പോയിട്ടുണ്ടെന്നാണ് ശ്രേയ ഘോഷാൽ പറഞ്ഞത്.
സംഗീത പരിപാടിക്കിടെ പലപ്പോഴും വരികൾ മറന്നിട്ടുണ്ട്. പക്ഷേ ഞാൻ വളരെ ആത്മവിശ്വാസത്തോടെ വരികൾ തെറ്റി പാടും. അത് കേൾക്കുമ്പോൾ ഇത്ര ആത്മവിശ്വസത്തോടെ പാടുന്നതുകൊണ്ട് ഞാനായിരിക്കും ശരിയായി പാടുന്നതെന്നും നമ്മൾ പാടുന്നത് തെറ്റാണെന്നും പ്രേക്ഷകർ കരുതും.- ശ്രേയ ഘോഷാൽ പറഞ്ഞു.
This absolutely made my day@shreyaghoshal That confidence though
â Janani Shreya(@janani_111) November 22, 2023
Chances are high that audiences might sing 'your' lyrics next time @GaneshDGN What a banger edit and compilation Loved it pic.twitter.com/FLuWcDhmD3
എന്തായാലും താരത്തിന്റെ വാക്കുകൾ ആരാധകർക്കിടയിൽ വലിയ രീതിയിൽ ശ്രദ്ധനേടുകയാണ്. ഇത്രയും ശ്രുതിമധുരമായ ശബ്ദം കേൾക്കുമ്പോൾ വരികൾ ശരിയോ തെറ്റോ എന്നു തങ്ങൾ ചിന്തിക്കാറില്ല എന്നാണ് ആരാധകരുടെ കമന്റുകൾ. തെറ്റായ വരികൾ പോലും ശ്രേയയുടെ ശബ്ദത്തിൽ മനോഹരമായിരിക്കും എന്നും ആരാധകർ കുറിക്കുന്നുണ്ട്.
മലയാളം ഉൾപ്പടെ നിരവധി ഭാഷകളിലാണ് ശ്രേയ ഗാനം ആലപിച്ചിരിക്കുന്നത്. പലപ്പോഴും ഗായികയുടെ ഉച്ഛാരണം സംഗീത സംവിധായകരെ അമ്പരപ്പിക്കാറുണ്ട്. അന്യഭാഷ ഗായകർ പലപ്പോഴും മലയാളം ഗാനം ആലപിക്കാൻ ബുദ്ധിമുട്ടുമ്പോൾ ശ്രേയ വളരെ മനോഹരമായി മലയാളത്തിൽ പാട്ടു പാടാറുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍

വിലകൂടിയ ക്ലീനറുകൾ വേണ്ട; ജനൽച്ചില്ലുകൾ വെട്ടിത്തിളങ്ങാൻ വിനാഗിരിയും വെള്ളവും മതി!
'മൈത്രേയനെ കുറിച്ചുള്ള ട്രോളുകൾ കാണുമ്പോൾ ചിരി വരും; സ്റ്റിക്കർ ആണെങ്കിൽ വേണ്ട സമയത്ത് ഞങ്ങളും ഉപയോഗിക്കും'

ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ വീണ്ടും വൻ മാറ്റം!


