പുതിയ ലുക്കിൽ സിത്താര, ഞെട്ടി ആരാധകർ - വിഡിയോ

മുടിയിൽ പിങ്ക് നിറം പരീക്ഷിച്ച് സിത്താര കൃഷ്ണൻ

സിത്താര കൃഷ്‌ണൻ/ ചിത്രം ഇൻസ്റ്റാ​ഗ്രാം
Last Updated :20 January 2024, 9:17 am IST
Edited by :migrator

ട്രെന്റിനൊപ്പം ലുക്കുമാറ്റി പരീക്ഷിക്കുന്നതിൽ ​ഗായിക സിത്താര കൃഷ്‌ണൻ എപ്പോഴും പൊളിയാണ്. സിത്താരയുടെ ലുക്ക് സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലും ചർച്ചയുണ്ടാകാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ മേക്കോവർ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. പിങ്ക് നിറമാണ് സിത്താരയുടെ മുടിക്ക്. താരത്തിന്റെ പുതിയ മേക്കോവറിലുള്ള ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് ആരാധകർ ഏറ്റെടുത്തു. സിത്താര തന്നെയാണ് ഇൻസ്റ്റാ​ഗ്രാമിലൂടെ ചിത്രങ്ങൾ പങ്കുവെച്ചത്. 

മേക്കപ്പ് ആർടിസ്റ്റുകളായ സജിത്തും സുജിത്തുമാണ് സിത്താരയ്‌ക്ക് മേക്കോവർ ചെയ്‌തത്. ഇരുവരും മനോഹരമായി തന്റെ മുടിയുടെ ലുക്ക് മാറ്റിയെന്നും ഒരുപാട് സന്തോഷമുണ്ടെന്നും സിത്താര കുറിച്ചു. നിരവധി കമന്റുകളും ചിത്രത്തിന് താഴെ പ്രത്യക്ഷപ്പെട്ടു. പീകോക്ക് ബ്ലൂ കളർ ആയിരുന്നു നേരത്തെ സിത്താര മുടിക്ക് ചെയ്‌തിരുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now