
'18 വർഷങ്ങൾക്ക് ശേഷം അച്ഛൻ മകനായി എന്റെ വിരലുകൾ പിടിച്ചു'; സന്തോഷവാർത്തയുമായി ശിവകാർത്തികേയൻ
അച്ഛന്റെ ഫോട്ടോയ്ക്ക് മുന്നിൽ മകന്റെ കൈ പിടിച്ചിരിക്കുന്ന ചിത്രം പങ്കുവച്ചാണ് നടൻ സന്തോഷവാർത്ത അറിയിച്ചത്
ആൺകുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ചിരിക്കുകയാണ് തമിഴ് നടൻ ശിവകാർത്തികേയൻ. വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ട അച്ഛന്റെ ഫോട്ടോയ്ക്ക് മുന്നിൽ മകന്റെ കൈ പിടിച്ചിരിക്കുന്ന ചിത്രം പങ്കുവച്ചാണ് നടൻ സന്തോഷവാർത്ത അറിയിച്ചത്.
"18 വർഷങ്ങൾക്ക് ശേഷം എന്റെ അച്ഛൻ എന്റെ മകനായി എന്റെ വിരലുകൾ പിടിച്ചിരിക്കുന്നു. എന്റെ വർഷങ്ങളായുള്ള വേദനകൾ ഇല്ലാതാക്കാൻ എന്റെ ഭാര്യ ആരതി ധാരാളം വേദന സഹിച്ചു. കണ്ണുനീരോടെ അവളോട് നന്ദി പറയുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു," ശിവകാർത്തികേയൻ ട്വിറ്ററിൽ കുറിച്ചു.
18 வரà¯à®à®à¯à®à®³à¯à®à¯à®à¯à®ªà¯ பிறà®à¯ à®à®©à¯à®±à¯ à®à®©à¯ à®à®ªà¯à®ªà®¾ à®à®©à¯ விரல௠பிà®à®¿à®¤à¯à®¤à®¿à®°à¯à®à¯à®à®¿à®±à®¾à®°à¯ à®à®©à¯ à®®à®à®©à®¾à®â¦à®à®©à¯ பல வரà¯à® வலி பà¯à®à¯à® தன௠à®à®¯à®¿à®°à¯à®µà®²à®¿ தாà®à¯à®à®¿à®¯ à®à®©à¯ மனà¯à®µà®¿ à®à®°à¯à®¤à¯à®¤à®¿à®à¯à®à¯ à®à®£à¯à®£à¯à®°à¯à®¤à¯à®¤à¯à®³à®¿à®à®³à®¾à®²à¯ நனà¯à®±à®¿ à®à®®à¯à®®à®¾à®µà¯à®®à¯ à®à¯à®´à®¨à¯à®¤à¯à®¯à¯à®®à¯ நலம௠pic.twitter.com/oETC9bh6dQ
â Sivakarthikeyan (@Siva_Kartikeyan) July 12, 2021
2010ൽ വിവാഹിതരായ ശിവകാർത്തികേയനും ആരതിക്കും ആരാധന എന്ന മകൾ കൂടിയുണ്ട്. കനാ എന്ന ചിത്രത്തിലെ വായാടി പെത്ത പുള്ളെ എന്ന ഗാനം ആലപിച്ചത് ആരാധനയാണ്. സിബി ചക്രവർത്തിയുടെ ഡോണിലാണ് ശിവകാർത്തികേയൻ ഇപ്പോൾ അഭിനയിക്കുന്നത്. ദിലീപ് കുമാർ സംവിധാനം ചെയ്ത ഡോക്ടർ ആണ് റിലീസ് ചെയ്യാനുള്ള താരത്തിന്റെ ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്

വിവിധ ഭാവങ്ങളിലുള്ള ആരാധന; അറിയാം കേരളത്തിലെ പ്രധാന ദുർഗാ–ഭഗവതി ക്ഷേത്രങ്ങൾ

Related News


കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ
