
'കുട്ടി ദളപതി' എന്ന് വളിക്കരുത്, വിജയ് എന്നും എന്റെ അണ്ണന്'; 'ഗോട്ട്' സീനിനെക്കുറിച്ച് ശിവകാര്ത്തികേയന്
തോക്ക് കൈമാറുന്ന രംഗമാണ് ചര്‍ച്ചയായത്

ഞായറാഴ്ചയാണ് ശിവകാര്ത്തികേയന് നായകനായ പുതിയ ചിത്രം മദ്രാസി റിലീസിനെത്തുക. എആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രം ശിവയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ്. ശിവകാര്‍ത്തികേയന്റെ കരിയറിനെ മറ്റൊരു ഘട്ടത്തിലേക്ക് എത്തിക്കാന്‍ മദ്രാസിയ്ക്ക് സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. വലിയ ബജറ്റില്‍ ഒരുക്കിയ ആക്ഷന്‍ ചിത്രമാണ് മദ്രാസി.
നേരത്തെ വിജയ് ചിത്രം ഗോട്ടിലെ ശിവകാര്‍ത്തികേയന്റെ അതിഥി വേഷം ചര്‍ച്ചയായിരുന്നു. സിനിമയുടെ ക്ലൈമാക്സില്‍ വിജയ് ശിവകാര്ത്തികേയന് തോക്ക് കൈമാറുന്ന രംഗമാണ് ചര്‍ച്ചയായത്. വിജയ് പൂര്‍ണമായും രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റുന്നതോടെ അടുത്ത സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി ശിവയ്ക്ക് കൈമാറുകയായിരുന്നു എന്നാണ് ആരാധകര്‍ വിലയിരുത്തിയത്.
ഇപ്പോഴിതാ ഗോട്ട് സീനിനെക്കുറച്ചുള്ള ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കുകയാണ് ശിവകാര്ത്തികേയന്. കഴിഞ്ഞ ദിവസം നടന്ന മദ്രാസി ട്രെയ്ലര് ലോഞ്ചിലാണ് ശിവയുടെ പ്രതികരണം. തന്നെ അടുത്ത ദളപതി, കുട്ടി ദളപതി എന്നൊക്കെ വിളിക്കുന്നതിനോടായിരുന്നു താരത്തിന്റെ പ്രതികരണം.
''വിജയ് സാര്‍ എനിക്ക് തോക്ക് തന്ന ഗോട്ടിലെ സീനിനെ പലരും പ്രശംസിച്ചു. അതേസമയം അത് ഒരുപാട് ചര്‍ച്ചകള്‍ക്കും ട്രോളുകള്‍ക്കും ഇടവരുത്തി. അടുത്ത ദളപതി, കുട്ടി ദളപതി എന്നൊക്കെയായി എന്നെ ചിത്രീകരിക്കുകയാണെന്ന് ചിലര്‍ വിമര്‍ശിച്ചു. പക്ഷെ ഞാന്‍ അതുപോലെ എന്തെങ്കിലും ചെയ്യാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ വിജയ് സാര്‍ എനിക്ക് തോക്ക് തരികയോ ഞാനത് വാങ്ങുകയോ ചെയ്യുമായിരുന്നില്ല. എനിക്ക് അദ്ദേഹം എന്നും ചേട്ടനാണ്. ഞാന്‍ എന്നും അദ്ദേഹത്തിന്റെ അനിയനാണ്. എനിക്ക് അത് വളരെ നല്ലൊരു നിമിഷം മാത്രമായിരുന്നു'' എന്നാണ് ശിവകാര്ത്തികേയന് പറയുന്നത്.
''എആര്‍ മുരുഗദോസ് സാര്‍ നിര്‍മിച്ച മാന്‍ കരാട്ടെയില്‍ ഞാന്‍ അഭിനയിച്ചിരുന്നു. അതിന്റെ ഓഡിയോ ലോഞ്ചില്‍ മുരുഗദോസ് സാറും ശങ്കര്‍ സാറും മുഖ്യാതിഥിമാരായി ഉണ്ടായിരുന്നു. ഈ ദിവസം, ഒരുനാള്‍ അവരുടെ സംവിധാനത്തില്‍ അഭിനയിക്കണമെന്നും അതിനായി ഞാന്‍ കഠിനാധ്വാനം ചെയ്യുമെന്നും പറഞ്ഞു. അന്നത് ഒരു പ്രതീക്ഷ മാത്രമായിരുന്നു. ആളുകള്‍ ചിരിക്കുകയും എന്റെ ചില സിനിമകള്‍ പരാജയപ്പെട്ടപ്പോള്‍ പരിഹസിക്കുകയും ചെയ്തു. പക്ഷെ നിങ്ങളുടെ കയ്യടി ഇന്ധനമാക്കി ഞാന്‍ ഓടി. ഇന്ന് ഞാന്‍ ആഗ്രഹിച്ചത് പോലെ മുരുഗദോസ് സാറിന്റെ നായകനായി മദ്രാസി ചെയ്തു നില്‍ക്കുകയാണ് ഞാന്‍'' എന്നും ശിവകാര്ത്തികേയന് പറയുന്നു.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Sivakarthikeyan talks about GOAT scene and being called as kutti thalapathy and next thalapathy.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ആരും കൊതിക്കുന്ന ഓഫര്‍, കുറ്റബോധമില്ല; അല്‍ഫോണ്‍സ് പുത്രനോട് നോ പറഞ്ഞത് എന്തുകൊണ്ട്? ജേസണ്‍ സഞ്ജയ് പറയുന്നു

'എന്റെ മരണശേഷമേ അവള് മരിക്കാവൂ എന്നായിരുന്നു ആഗ്രഹം, പക്ഷെ...'; ഭാര്യയുടെ ഓര്‍മകളില്‍ വിതുമ്പി വിനോദ് കോഴിക്കോട്


