
'സ്റ്റേജിൽ പോലും ഡാൻസ് കളിക്കരുതെന്ന് പറഞ്ഞവരെ കൊണ്ട് തിരുത്തി പറയിപ്പിച്ചവനാണ് സൂര്യ; വല്ലാത്തൊരു വെറി അവനിലുണ്ട്'
ഇനി ഒരു സ്റ്റേജിൽ പോലും സൂര്യ ഡാൻസ് ചെയ്യരുത്, ഇത് അപേക്ഷയാണ് എന്നായിരുന്നു പറഞ്ഞത്.

തെന്നിന്ത്യയിലെ സൂപ്പർ നായകൻമാരിലൊരാളാണ് സൂര്യ. കരിയറിന്റെ തുടക്കകാലത്ത് അഭിനയത്തിന്റെ പേരിൽ കേട്ട പഴികളെയെല്ലാം നിഷ്പ്രഭമാക്കി കൊണ്ടായിരുന്നു സൂര്യയുടെ വളർച്ച. എന്നാൽ കഴിഞ്ഞ കുറച്ചുകാലമായി സിനിമയിൽ അത്ര നല്ല കാലമല്ല സൂര്യയ്ക്ക്. ഒന്നിനു പിറകേ ഒന്നായി റിലീസിനെത്തുന്ന ചിത്രങ്ങളെല്ലാം ഫ്ലോപ്പായി മാറിയിരുന്നു. ഇപ്പോഴിതാ സൂര്യയെക്കുറിച്ച് അദ്ദേഹത്തിന്റെ അച്ഛൻ ശിവകുമാർ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
ഇന്ന് ഈ നിലയിൽ സൂര്യ എത്തിയത് പല വിമർശനങ്ങളും നേരിട്ടിട്ടായിരുന്നുവെന്നും അതെല്ലാം തനിക്ക് ഇന്നും ഓർമയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു ശിവകുമാർ. "ആദ്യത്തെ സിനിമയിൽ സൂര്യക്ക് ഡാൻസും ഫൈറ്റുമൊക്കെ ഉണ്ടായിരുന്നു. പടത്തിന്റെ ആദ്യ ഷോ കഴിഞ്ഞതിന് ശേഷം റിവ്യൂ ഒക്കെ പുറത്തിറങ്ങിയിരുന്നു.
അന്ന് കൽക്കി മാഗസിൻ സൂര്യയെക്കുറിച്ച് എഴുതിയത് എനിക്ക് ഇന്നും ഓർമയുണ്ട്. ഇനി ഒരു സ്റ്റേജിൽ പോലും സൂര്യ ഡാൻസ് ചെയ്യരുത്, ഇത് അപേക്ഷയാണ് എന്നായിരുന്നു പറഞ്ഞത്. എന്നാൽ പിന്നീട് സൂര്യ ചെയ്ത 'പൂവെല്ലാം കേട്ടുപ്പാർ' എന്ന സിനിമയിൽ 'സെനോരീറ്റ' എന്നൊരു പാട്ടുണ്ട്. 10 മണിക്കൂറോളം ആ പാട്ടിനായി അവൻ പ്രാക്ടീസ് ചെയ്തു. വിയർത്തൊഴുകി ഇട്ടിരിക്കുന്ന ജീൻസ് വരെ നനഞ്ഞു പോകുന്ന രീതിയിലാണ് സൂര്യ ഡാൻസ് ചെയ്തത്.
അന്ന് കുറ്റപ്പെടുത്തി എഴുതിയ അതേ മാഗസിൻ ഞങ്ങൾക്ക് തെറ്റുപറ്റി, തിരുത്തുകയാണ് എന്ന് എഴുതി. അത്രമാത്രം വെറി പിടിച്ച ഒരുത്തനാണ് സൂര്യ".- ശിവകുമാർ പറഞ്ഞു. ഗജിനി എന്ന ചിത്രത്തിനായി സിക്സ് പാക്ക് എല്ലാം സൂര്യ ഉണ്ടാക്കിയെടുത്തതാണെന്നും അദ്ദേഹം പറഞ്ഞു. ബോഡി ബിൽഡിങ്ങിനെ സീരിയസായി കാണുന്നവർക്ക് മാത്രമേ സിക്‌സ് പാക്ക് വരുള്ളുവെന്നും അത്തരത്തിൽ സൂര്യ സിക്‌സ് പാക്ക് ഉണ്ടാക്കിയെടുത്തത് വലിയ ഡെഡിക്കേഷനിലൂടെയാണെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.
"എനിക്ക് കുടവയറാണ്. പക്ഷേ, അവൻ ഇപ്പോഴും സിക്‌സ് പാക്ക് മെയിന്റെയിൻ ചെയ്യുന്നുണ്ട്. അത് എത്രമാത്രം അപകടമാണെന്ന് അറിയാമോ? അത് അവൻ നേടിയെടുത്തിട്ടുണ്ട്. കണ്ടാൽ സാധാരണ ആളുകളെപ്പോലെ തോന്നുമെങ്കിലും വല്ലാത്തൊരു വെറി അവനിലുണ്ട്. അതാണ് ഇന്നും അവനെ മുന്നോട്ട് നയിക്കുന്നത്".- ശിവകുമാർ പറഞ്ഞു.
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

Summary
Cinema News: Sivakumar talks about Suriya career and his dance.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'സ്റ്റേജ് ഷോ ചെയ്യുന്നതു കൊണ്ട് സിനിമയിൽ നിന്ന് മാറ്റി നിർത്തി; വെറുതേ വീട്ടിൽ ഇരുന്നാൽ ആരും എനിക്ക് ഒന്നും തരില്ല'

'എന്നെക്കുറിച്ച് അവർ ചോദിക്കുക പോലുമില്ല, പക്ഷേ കാർത്തിയുടെ ഫാൻ ആണെന്ന് നേരിട്ട് വന്ന് പറയും'; അനുഭവം പങ്കുവച്ച് സൂര്യ
