
കെഎസ്ആര്‍ടിസി ബസിലെ പടിയുടെ വീതി കുറച്ചത് കേന്ദ്രമെന്ന് ആതിര; ലേശം ഉളുപ്പ് ആകാമെന്ന് സ്നേഹ ശ്രീകുമാര്‍
കുട്ടിയെ ആരോ തോന്നിയതൊക്കെ പഠിപ്പിച്ചു വിട്ടിട്ടുണ്ട്

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സോഷ്യല്‍ മീഡിയ താരം ആതിര ഡി നായരെ പരിഹസിച്ച് നടി സ്നേഹ ശ്രീകുമാര്‍. ആതിരയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള പ്രസംഗത്തിന്റെ വിഡിയോ പങ്കുവച്ചായിരുന്നു സ്നേഹയുടെ പ്രതികരണം.
'ലേശം ഉളുപ്പ്. കുട്ടിയെ ആരോ തോന്നിയതൊക്കെ പഠിപ്പിച്ചു വിട്ടിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ ഫുള്‍ ഫോം എങ്കിലും പറഞ്ഞു കൊടുക്കാമായിരുന്നു'' എന്നാണ് സ്നേഹ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
''365 ദിവസം റേഷന്‍, മികച്ച വിദ്യാഭ്യാസം, മികച്ച ഗതാഗതം, അതു പറയുമ്പോള്‍ കെഎസ്ആര്‍ടിസി ബസിന്റെ പടികളുടെ വീതി കുറച്ചു. എല്ലാം നമുക്ക് തന്നില്ലേ. എല്ലാ ദിവസവും റേഷനും കിറ്റും കിട്ടി. ഇതൊക്കെ ആരാ തന്നത്? എല്‍ഡിഎഫ് അല്ലേ? ആണോ? എന്നാല്‍ അല്ല. കേന്ദ്ര സര്‍ക്കാര്‍ ആണ് ഇതെല്ലാം നമുക്ക് വേണ്ടി ചെയ്തു തന്നത്'' എന്നായിരുന്നു ആതിരയുടെ പ്രസംഗം.
ആതിരയുടെ പ്രസംഗത്തിന് സോഷ്യല്‍ മീഡിയയില്‍ നിന്നും ട്രോളുകളും വിമര്‍ശനങ്ങളും നേരിടുന്നുണ്ട്. എല്‍ഡിഎഫ് സർക്കാരിന്റെ നേട്ടങ്ങളെ കേന്ദ്രത്തിന്റേതാക്കി മാറ്റാനുള്ള ശ്രമമാണെന്നാണ് ആതിരയുടെ പ്രസംഗം നേരിടുന്ന വിമർശനം.
News Now
Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം

'ഞങ്ങളുടെ ഹൃദയം നിറയെ സ്നേഹം'; രണ്ടാമത്തെ കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി കിയാരയും സിദ്ധാർഥും

മാസം ഏഴായിരം രൂപ നിക്ഷേപിക്കാമോ? പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ; പെന്‍ഷനാക്കി മാറ്റാനും അവസരം

'തെറ്റു ചെയ്തത് എത്ര ഉന്നതർ ആയാലും നടപടി ഉറപ്പ്, ഇനിയും ഓര്‍ക്കാത്തവർ ഉണ്ടെങ്കില്‍ വിനാശകാലെ വിപരീതബുദ്ധി'

Summary
Sneha Sreekumar slams Athira D Nair for false claims about central government's achievments.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




