ബിജുക്കുട്ടൻ അക്ഷരാർഥത്തിൽ കരയിപ്പിച്ചു കളഞ്ഞു എന്നാണ് സിനിമ കണ്ടവർ ഒന്നടങ്കം സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.

Vaazha 2
Vaazha 2Source by : ഫെയ്സ്ബുക്ക്
Last Updated :3 April 2026, 11:40 am IST

News Now

ഈ അടുത്തകാലത്തൊന്നും ഇത്രയും നല്ലൊരു പടിം കണ്ടിട്ടില്ലെന്നാണ് 'വാഴ 2' കണ്ടിറങ്ങുന്ന ഓരോരുത്തരും പറയുന്നത്. ഓപ്പണിങ് ഡേയിൽ തന്നെ അഞ്ച് കോടിക്ക് മുകളിലാണ് ചിത്രം കളക്ഷൻ നേടിയത്. നവാഗതനായ സവിൻ എസ് എ സംവിധാനം ചെയ്ത ചിത്രത്തിലെ താരങ്ങളുടെ പെർഫോമൻസിനും വൻ കയ്യടിയാണ് ലഭിക്കുന്നത്.

ഏറ്റവും കൂടുതൽ എടുത്തുപറയുന്നത് മലയാളികളുടെ സ്വന്തം ബിജുക്കുട്ടന്റെ പെർഫോമൻസിനെക്കുറിച്ചാണ്. ബിജുക്കുട്ടൻ അക്ഷരാർഥത്തിൽ കരയിപ്പിച്ചു കളഞ്ഞു എന്നാണ് സിനിമ കണ്ടവർ ഒന്നടങ്കം സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.

'സംഭവം പിള്ളേരൊക്കെ വൻ കിടു ആയിരുന്നു, പക്ഷേ ഇരുത്തം വന്നൊരു നടന് രണ്ടോ മൂന്നോ സീൻ മതി എല്ലാവരെയും സ്വന്തം പക്ഷത്ത് ഇരുത്താൻ...അങ്ങനെയൊരാളായിരുന്നു ബിജുക്കുട്ടൻ‌' എന്നാണ് ഭൂരിഭാ​ഗം പേരും കുറിക്കുന്നത്. ഇത്രയും നന്നായി പെർഫോം ചെയ്യുന്ന ഒരു നടനെ മലയാള സിനിമ വേണ്ട രീതിയിൽ ഇതുവരെ ഉപയോ​ഗിച്ചിരുന്നിരുന്നില്ല എന്നും ചിലർ‌ പറയുന്നു.

"സിനിമയിലേക്ക് വരുമ്പോൾ ആ​ഗ്രഹിച്ചത് ഒരു ചായ കൊടുക്കുന്ന സീൻ, പോസ്റ്റ്മാൻ ഒക്കെ ആയിരുന്നു. പിന്നീട് മമ്മൂക്ക വിളിക്കുകയും ഒരുപാട് സിനിമകൾ ചെയ്യുകയും ചെയ്തു" എന്ന് മുൻപ് ഒരു അഭിമുഖത്തിൽ ബിജുക്കുട്ടൻ പറഞ്ഞ വാക്കുകളും സിനിമാ പ്രേക്ഷകർ വീണ്ടും ഓർമിപ്പിക്കുന്നുണ്ട്.

സിനിമയിൽ എല്ലാവരും തകർത്ത് അഭിനയിച്ചെങ്കിലും കണ്ണ് നിറഞ്ഞു പോയത് ബിജുക്കുട്ടന്റെയും വിനായകിന്റെയും സീനിലായിരുന്നുവെന്നും ചിലർ പറയുന്നു. 'ക്ലൈമാക്സ് ആ പടക്കം പൊട്ടി പേടിച്ച് ഓടി വീഴുന്നതും കുഞ്ഞ് വിനായക് ചെന്ന് തന്റെ അച്ഛനെ വാരി പുണരുന്നതും ഒപ്പം ആ പാട്ടും... കണ്ണ് നിറഞ്ഞുപോയി'.,

'എത്ര കരയാതെ ബലം പിടിച്ച് ഇരുന്നവരെ പോലും കരയപ്പിച്ച സീൻ, ഇവരുടെ അച്ഛൻ മകൻ കോംബോ... ഇവരുടെ ബോണ്ട്..ഇമോഷണൽ സൈഡ്... എല്ലാം എന്ത് കിടു ആണ്., നല്ല കിടിലൻ എഴുത്ത് ആണ് ഇവരുടെ പോർഷൻ., പടം കണ്ട് ഇറങ്ങുമ്പോൾ മനസ്സിൽ ഉണ്ടാവുന്നത് ബിജുക്കുട്ടന്റെ ഈ ഒരു കഥാപാത്രം ആയിരിക്കും'. -എന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.

ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക്, അമീൻ തുടങ്ങിയ ഒരുപറ്റം യുവതാരങ്ങൾക്കൊപ്പം സുധീഷ്, ബിജുക്കുട്ടൻ, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്ന ചിത്രം കോമഡി ഡ്രാമ ഫോർമുലയിലൂടെയാണ് കഥ പറയുന്നതെങ്കിലും ഹ്യൂമറിൽ തുടങ്ങി ഇമോഷണൽ ഡ്രാമയിലൂടെ കടന്ന് ശുഭപര്യവസായിയാണ് ചിത്രം അവസാനിക്കുന്നത്.

Summary

Cinema News: Social media praises Actor Bijukuttan performance in Vaazha 2.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics