'ഉർവശിയുടെ സ്ഥിരം പരിപാടിയാണിത്, ലെജൻഡ് ആണെന്ന് കരുതി എന്തും പറയാമോ ?'; നടിക്കെതിരെ വിമർശനം

ഇത് ഒരു സാധാരണക്കാരനാണ് പറഞ്ഞിരുന്നതെങ്കിൽ ഇതിനെ സമൂഹം ട്രീറ്റ് ചെയ്യുന്ന രീതി വേറെയായിരിക്കും.

Urvashi
Urvashiവിഡിയോ സ്ക്രീൻഷോട്ട്
Edited by :Hima Prakash
Last Updated :13 സെപ്റ്റംബർ 2026, 1:20 pm IST

'ആശ' എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെ ഇം​ഗ്ലീഷിൽ സംസാരിച്ച അവതാരകയോട് ഉർവശി മലയാളത്തിൽ സംസാരിക്കാൻ ആവശ്യപ്പെട്ടത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. 'ആശ'യിൽ അഭിനയിച്ച മറ്റു താരങ്ങളായ ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി എന്നിവരും ഉർവശിക്കൊപ്പം വേദിയിലുണ്ടായിരുന്നു.

കേരളത്തിൽ നിന്നുകൊണ്ട് മലയാളികൾ അത്രയും വലിയ ആൾക്കാരാണെന്ന് പറഞ്ഞിട്ട് ഇം​ഗ്ലീഷിൽ എന്തോന്നാ ഈ കടുക് വറുക്കുന്നത് ? എന്നായിരുന്നു ഉർവശിയുടെ ചോ​ദ്യം. എന്നാൽ ഇപ്പോൾ ഉർവശിക്കെതിരെ വിമർശനവുമായെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയയിലെ ഒരു വിഭാ​ഗം ആളുകൾ.

'ലെജൻഡ് ആണെന്നത് എന്തും പറയാമെന്നതിനുള്ള ലൈസൻസ് അല്ലെന്ന് ഉർവശി മനസിലാക്കണമെന്നാണ് അവർ പറയുന്നത്. ലെജൻഡ് എന്നത് എന്തും പറയാമെന്നതിനുള്ള ലൈസൻസ് അല്ല. ഉർവശി ഒരു ലെജൻഡാണ് എന്ന പരി​ഗണന ഉള്ളതുകൊണ്ടാണ് ആ അവതാരകയായ കുട്ടി ആ സിറ്റുവേഷനെ അത്തരത്തിൽ കൈകാര്യം ചെയ്തത്.

ഇത് ഒരു സാധാരണക്കാരനാണ് പറഞ്ഞിരുന്നതെങ്കിൽ ഇതിനെ സമൂഹം ട്രീറ്റ് ചെയ്യുന്ന രീതി വേറെയായിരിക്കും. ആ കുട്ടി ആദ്യ പകുതിയിൽ വളരെ മര്യാദയ്ക്ക് മലയാളത്തിൽ തന്നെയാണ് സംസാരിച്ചത്. രണ്ടാം പകുതിയിലാണ് ഇം​ഗ്ലീഷ് സംസാരിച്ചത്. ആങ്കറിങ് ചെയ്യുമ്പോൾ അവർ അവരുടേതായ രീതിയിൽ സംസാരിക്കും. അന്ന് ആ ഫങ്ഷന് വന്നവരിൽ ഇം​ഗ്ലീഷ് മനസിലാക്കാൻ പറ്റാത്ത ആരും തന്നെയില്ല.

നിങ്ങൾക്ക് അത് മനസിലായില്ലെങ്കിൽ അത് ഉൾക്കൊള്ളുക. പക്ഷെ നിങ്ങൾക്ക് വലുതാകാൻ വേണ്ടി ഒരാളെ ചെറുതാക്കി കാണിക്കുന്നത് ഏറ്റവും മോശം പ്രവൃത്തിയാണ് എന്നാണ് ഒരാൾ പ്രതികരിച്ച് പറഞ്ഞത്. ആ കുട്ടി ഇംഗ്ലീഷും മലയാളവും കലർത്തി നല്ല വൃത്തിക്ക് ആങ്കറിങ് ചെയ്തുകൊണ്ടിരുന്ന ഒരു വേദിയിൽ വെച്ച് ഇങ്ങനെ ചോദിക്കുന്നത് ഒരു തരത്തിൽ ഇൻസൾട്ടിങ് തന്നെയല്ലേ?.

ആ കുട്ടിയുടെ കോൺഫിഡൻസ് തകർക്കുന്ന പരിപാടിയല്ലേ?. സ്കോട്ടിഷ് ഇംഗ്ലീഷ് ഒന്നുമല്ലല്ലോ സംസാരിച്ചത്. സ്റ്റാഡേർഡ് ആയിട്ട് തന്നെയാണ് ഇംഗ്ലീഷും മലയാളവും സംസാരിച്ചത്. കേൾക്കാനും വൃത്തിയുണ്ട്. പബ്ലിക് ആയിട്ട് ആ കൊച്ചിന്റെ സ്റ്റൈൽ ഓഫ് പ്രസന്റേഷനെ ക്രിട്ടിസൈസ് ചെയ്തത് അത്ര ശരിയായിട്ടുള്ള നടപടിയായി തോന്നുന്നില്ല ഉർവശിയുടെ ഭാഗത്ത് നിന്ന്, ഉർവശി പറഞ്ഞത് ഇൻസൾട്ടാണ്.

Urvashi

Urvashi - സ്ക്രീൻഷോട്ട്

ഒരു വ്യക്തിയെ ശാരീരികമായോ മാനസികമായോ വേദനിപ്പിക്കാൻ നിങ്ങൾക്ക് അവകാശമില്ലെന്ന് ലാലേട്ടൻ പറഞ്ഞത് ഓർമ്മ വരുന്നു, ഉർവശിയുടെ സ്ഥിരം പരിപാടിയാണിത്. ഇപ്പോഴാണ് ആൾക്കാർ ശ്രദ്ധിച്ചതെന്ന് മാത്രം. ഡ്രസ്സിങ്, ഇംഗ്ലീഷ് ഒക്കെ പോയിന്റ് ഔട്ട് ചെയ്ത് പബ്ലിക് ആയിട്ട് കളിയാക്കും' എന്നാണ് നടിയെ വിമർശിച്ചവർ പറഞ്ഞത്.

Urvashi

Urvashi - സ്ക്രീൻഷോട്ട്

'കേൾക്കുമ്പോ വല്യ തമാശ തോന്നുന്നെങ്കിൽ... അതത്ര തമാശ അല്ല..അവർ എന്ത് പറഞ്ഞാലും ആ കുട്ടിക്ക് തിരിച്ചു പറയാൻ പറ്റില്ല എന്നത് കൊണ്ടല്ലേ ഇങ്ങനെ പറഞ്ഞത്... പുതിയ തലമുറയുടെ വസ്ത്രധാരണത്തെ പറ്റിയും ഇവർ പറഞ്ഞു കേട്ടിട്ടുണ്ട്....'- എന്നാണ് മറ്റൊരാളുടെ കമന്റ്.

News Now

Summary

Sociale media criticism against Urvashi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics