അപകടത്തിൽ മകന്റെ ഓർമ നഷ്ടപ്പെട്ടു, ഇപ്പോൾ ഓർമയുള്ളത് വിജയ് യെ മാത്രം; നാസർ

ഫൈസലിന്റെ മനസിൽ നിന്ന് ഒരാൾ മാത്രം പോയില്ല, സൂപ്പർതാരം വിജയ്

നാസ്സർ, വിജയ് നാസറിന്റെ മകൻ ഫൈസലിനൊപ്പം/ ട്വിറ്റർ
Last Updated :20 January 2024, 8:46 am IST

2017 ലാണ് നടൻ നാസറിന്റെ മകൻ ഫൈസൽ ​ഗുരുതരമായ വാഹനാപകടത്തിൽപ്പെടുന്നത്. സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ കാർ അപകടത്തിൽപ്പെടുകയായിരുന്നു. ​ഗുരുതരമായി പരുക്കേറ്റ ഫൈസലിന് ഓർമ നഷ്ടപ്പെട്ടു. എന്നാൽ ഫൈസലിന്റെ മനസിൽ നിന്ന് ഒരാൾ മാത്രം പോയില്ല, സൂപ്പർതാരം വിജയ്. 

നാസർ തന്നെയാണ് മകന് വിജയ് യോടുള്ള ആരാധനയെക്കുറിച്ച് തുറന്നു പറഞ്ഞത്. എന്റെ മകന് ഒരു വാഹനാപകടത്തെത്തുടർന്ന് ഓർമശക്തി നഷ്ടപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ കാര്യങ്ങളൊന്നും ഓർമയില്ല. എന്നാൽ വിജയ് യുടെ കടുത്ത ആരാധകനായ മകൻ അദ്ദേഹത്തെ കാണുമ്പോൾ മാത്രം തിരിച്ചറിയും. വിജയ് എന്നു പറഞ്ഞു എപ്പോഴും ബഹളം വയ്ക്കും. അപ്പോഴൊക്കെ അവന്റെ കൂട്ടുകാരൻ വിജയുടെ കാര്യമായിരിക്കും പറയുന്നതെന്നോർത്ത് ഞങ്ങൾ ഗൗനിച്ചില്ല. എന്നാൽ പിന്നീടാണ് മനസിലായത് അത് നടൻ വിജയ് ആയിരുന്നെന്ന്. - നാസർ പറഞ്ഞു. 

വിജയ് യുടെ പാട്ടു വെക്കുപ്പോഴാണ് അവന്‍ ശാന്തനാകുന്നതെന്നും അതിനാൽ വീട്ടിൽ എപ്പോഴും വിജയുടെ പാട്ടുകളാണ് വക്കാറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കാര്യം വിജയ്‌യോടു പറഞ്ഞപ്പോൾ വൈകാരികമായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പിന്നീട് മകന്റെ ജൻമദിനത്തിൽ പതിവായി പങ്കെടുത്തു. സമ്മാനങ്ങൾ നൽകി. ആഘോഷത്തിൽ പങ്കെടുക്കുമെന്നും നാസർ പറയുന്നു. 

മഹാബലിപുരത്തു വച്ചാണ് ഫൈസൽ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുന്നത്. അപകടത്തിൽ മൂന്നു സുഹൃത്തുക്കളെയും ഫൈസലിന് നഷ്ടമായി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now