
നിറവയറിൽ ആനന്ദ് അഹൂജയുടെ മടിയിൽ തലചായ്ച്ച് സോനം കപൂർ; ആദ്യത്തെ കൺമണിയെ വരവേൽക്കാൻ താരദമ്പതികൾ
ഈ വര്‍ഷം അവസനത്തോടെ കുഞ്ഞ് അതിഥി എത്തുമെന്നും സോനം സൂചിപ്പിച്ചിട്ടുണ്ട്
ബോളിവുഡിന്റെ ഇഷ്ടതാര ജോഡികളാണ് സോനം കപൂറും ആനന്ദ് അഹൂജയും. ഇപ്പോൾ സന്തോഷ വാർത്ത ആരാധകരെ അറിയിച്ചിരിക്കുകയാണ് താര ദമ്പതികൾ. ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരും. ആനന്ദ് അഹൂജയ്ക്കൊപ്പമുള്ള മനോഹര ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് താരം സന്തോഷവാർത്ത പങ്കുവച്ചത്.
നാലു കൈകള്‍. ഞങ്ങള്‍ക്കു പറ്റുന്ന ഏറ്റവും മികച്ച രീതിയില്‍ നിന്നെ വളര്‍ത്താന്‍. രണ്ട് ഹൃദയം. നിന്റെ ഹൃദയമിടിപ്പിനൊപ്പം ഓരോ ചുവടുകളിലും ഒരുപോലെ മിടിക്കാന്‍. ഒരു കുടുംബം. നിനക്ക് സ്‌നേഹവും പിന്തുണയും നല്‍കാന്‍. നിന്നെ കാണാനായി കാത്തിരിക്കാനാവുന്നില്ല. - സോനം കുറിച്ചു. നിറവയറുമായി ആനന്ദ് അഹൂജയുടെ മടിയിൽ തല ചായ്ച് കിടക്കുന്ന സോനത്തിനെയാണ് ചിത്രത്തിൽ കാണുന്നത്.
ഈ വര്‍ഷം അവസനത്തോടെ കുഞ്ഞ് അതിഥി എത്തുമെന്നും സോനം സൂചിപ്പിച്ചിട്ടുണ്ട്. നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, രാഡ്കുമാര്‍ റാവു, കരീന കപൂര്‍, ഭൂമിക പട്‌നേക്കര്‍, മാധുരി ദീക്ഷിത്, രണ്‍വീര്‍ കപൂര്‍, മലൈക, സാമന്ത തുടങ്ങി നിരവധി പേരാണ് ആശംസകള്‍ കുറിച്ചത്.
2008 ലായിരുന്നു സോനം കപൂറും ആനന്ദ് ആഹുജയും തമ്മിലുള്ള വിവാഹം. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സോയ ഫാക്ടറാണ് സോനം ഒടുവില്‍ വേഷമിട്ട ചിത്രം. പിന്നീട് എകെ വേഴ്‌സസ് എകെ എന്ന വെബ് സീരീസില്‍ അഭിനയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യ വിരുദ്ധം, പോരാട്ടം തുടരും: വി ഡി സതീശന്

3,500 മണിക്കൂറിലധികം യുദ്ധവിമാനം പറത്തി പരിചയസമ്പത്ത്; എയർ മാർഷൽ അശുതോഷ് ദീക്ഷിത് വ്യോമസേനയുടെ പുതിയ മേധാവി

ഹെലികോപ്റ്റർ വിവാദം : ചിപ്സനുമായുള്ള കരാർ പുതുക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ

തകർത്തടിച്ച് റുഥർഫോർഡ്, എറിഞ്ഞൊതുക്കി നമൻ ധീർ; വിൻഡീസിനെതിരെ ഇന്ത്യക്ക് 172 റൺസ് വിജയലക്ഷ്യം



