'ലാലേട്ടനൊപ്പമുള്ള കോമഡി സീൻ, അത് വൻ സംഭവം ആയി മാറിയേനേ, പക്ഷേ...'; 'തേന്മാവിന്‍ കൊമ്പത്തി'നെക്കുറിച്ച് സോണിയ

'ലാലേട്ടൻ എന്റെ ക്രഷ് ആണ്'

Sonia
SoniaSource by : വിഡിയോ സ്ക്രീൻഷോട്ട്
Last Updated :8 October 2026, 2:41 pm IST
Guest Author :Hima Prakash

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ 'തേന്മാവിന്‍ കൊമ്പത്ത്' വീണ്ടും തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. മോഹൻലാലും ശോഭനയും നെടുമുടി വേണുവും തകർത്തഭിനയിച്ച ചിത്രത്തിന്റെ റീ റിലീസും മലയാളികൾ ഏറ്റെടുത്തു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ചിത്രത്തിൽ കുയിലി എന്ന കഥാപാത്രമായി നടി സോണിയയും എത്തിയിരുന്നു.

സോണിയയുടെ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ റീ റിലീസ് കാണാൻ സോണിയയും ചെന്നൈയിൽ നിന്ന് കേരളത്തിലെത്തിയിരുന്നു. ഇപ്പോഴിതാ മോഹൻലാലിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഒരനു​ഗ്രഹമായി കാണുന്നുവെന്ന് പറയുകയാണ് സോണിയ. താൻ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ അഭിനയിച്ച ചിത്രമാണിതെന്നും സോണിയ പറഞ്ഞു.

"ലാലേട്ടൻ എല്ലാവരുടെയും പ്രിയപ്പെട്ട നടനാണ്. അതുപോലെ എനിക്കും. ചെറുപ്പം മുതലേ എന്റെ പ്രിയപ്പെട്ട നടനാണ്. എന്റെ ക്രഷ് ആണ്. അദ്ദേഹത്തിന്റെ കൂടെ എനിക്ക് അഭിനയിക്കാൻ സാധിച്ചത് വലിയൊരു അനു​ഗ്രഹമായി കരുതുന്നു. ഒരു പടം അത് മതി. നഞ്ച് എന്തിനാ നാനാഴി ?. ഒന്ന് മതിയല്ലോ. അത് ഞാനെന്റെ ജീവിതകാലം മുഴുവൻ ഞാൻ നെഞ്ചിലേറ്റും.

ഈ നിമിഷം 32 വർഷങ്ങൾക്ക് ശേഷം ആ പടം തിയറ്ററിൽ കാണാം. ലാലേട്ടനെ കാണാൻ പറ്റിയ ഓരോ നിമിഷവും എനിക്കോർമയുണ്ട്. അദ്ദേഹത്തിന്റെ കൂടെ നിന്ന് അഭിനയിക്കാൻ പറ്റുന്ന എല്ലാ നിമിഷവും എനിക്ക് നല്ല മുഹൂർത്തമായിരുന്നു. പിന്നെ ആ പടത്തിൽ വരാത്ത ഒരു സീനുണ്ട്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

ശ്രീനിയേട്ടൻ എന്നെ എന്തോ ചെയ്യാൻ വരുമ്പോൾ ലാലേട്ടൻ എന്നെ പിടിക്കുന്ന ഒരു സീനായിരുന്നു അത്. ഭയങ്കര കോമഡി സീനായിരുന്നു അത്. പക്ഷേ അത് എഡിറ്റിൽ പോയി. ആ സീൻ ഒരു സംഭവം ആകുമായിരുന്നു. പക്ഷേ അത് എഡിറ്റിൽ പോയി".- സോണിയ പറഞ്ഞു.

News Now

Summary

Sonia talks about Thenmaavin Kombathu deleted scene.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates