
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

നടന് സോനൂ സൂദ് നികുതി തട്ടിപ്പു നടത്തിയെന്ന വാര്ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 20 കോടിയുടെ നികുതിവെട്ടിപ്പ് നട്തതിയെന്നാണ് ഇന്കം ടാക്സ് വകുപ്പിന്റെ കണ്ടെത്തല്. ഇപ്പോല് വിവാദത്തില് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് താരം. ട്വിറ്ററില് പങ്കുവെച്ച വാര്ത്താ കുറിപ്പിലൂടെയാണ് താരത്തിന്റെ പ്രതികരണം. കാലം തന്റെ ഭാഗത്തെ കഥ പറയുമെന്നാണ് താരം കുറിക്കുന്നത്. രാജ്യത്തെ ജനങ്ങളെ സേവിക്കുന്നത് തുടരുമെന്നും സോനൂ സൂദ് വ്യക്തമാക്കി.
'എപ്പോഴും നിങ്ങളുടെ ഭാഗത്തെ കഥ പറയേണ്ടതില്ല, സമയം പറയും. ഇന്ത്യയിലെ ജനങ്ങളെ എല്ലാ ശക്തിയും ഹൃദയവുംകൊണ്ട് സേവിക്കുമെന്ന് ഞാന് ശപഥം ചെയ്തതാണ്. എന്റെ പ്രസ്താനത്തിലെ ഓരോ രൂപയും വിലമതിക്കാനാവാത്ത ജീവിതം രക്ഷിക്കുന്നതിനും ആവശ്യക്കാരനിലേക്ക് എത്തുന്നതിനുമായി കാത്തിരിക്കുകയാണ്. ഇത് കൂടാതെ നിരവധി സന്ദര്ഭങ്ങളില് വിവിധ ബ്രാന്ഡുകളോട് എന്റെ കരാര് തുക മനുഷ്യാവകാശ പ്രവര്ത്തനങ്ങള്ക്കായി ഉപയോഗിക്കാന് ആവശ്യപ്പെടാറുണ്ട്. അതാണ് ഞങ്ങളെ മുന്നോട്ടു നയിക്കുന്നത്. ചില അതിഥികളുമായുള്ള കൂടിക്കാഴ്ചയുടെ തിരക്കിലായതിനാല് നാലു ദിവസമാണ് നിങ്ങളെ സേവിക്കാനായില്ല. വീണ്ടും ഞാന് എല്ലാ എത്തിയിരിക്കുകയാണ്. നിങ്ങളെ സേനിക്കുന്നതിനായി. നല്ലതു ചെയ്താല് നല്ലതു സംഭവിക്കും. എല്ലാ നല്ല രീതിയില് അവസാനിക്കും'.- സോനൂ സൂദ് കുറിച്ചു. എന്റെ യാത്ര തുടരും എന്നു പറഞ്ഞുകൊണ്ടാണ് സോനൂ സൂദ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
സോനു സൂദ് 20 കോടി രൂപയുടെ നികുതി വെട്ടിച്ചതായി കണ്ടെത്തിയെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്. തുടര്ച്ചയായി മൂന്ന് ദിവസം അദ്ദേഹത്തിന്റെ വീട്ടില് പരിശോധന നടത്തിയ ശേഷമാണ് ആദായനികുതി വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. സോനുവും സഹായികളും ചേര്ന്ന് നികുതി വെട്ടിച്ചതിന്റെ തെളിവുകള് കണ്ടെത്തി. വ്യാജ കമ്പനികളില് നിന്ന് നിയമവിരുദ്ധമായി വായ്പകള് സംഘടിപ്പിച്ചു. ഈ പണം ഉപയോഗിച്ച് നിക്ഷേപങ്ങള് നടത്തുകയും വസ്തുക്കള് വാങ്ങുകയും ചെയ്തുവെന്നും ആദയ നികുതി വകുപ്പ് വ്യക്തമാക്കി. സോനു സൂദിന്റെ മുംബൈയിലെ ഓഫീസുകളിലും അദ്ദേഹവുമായി ബന്ധപ്പെട്ട ലക്നൗവിലെ ഒരു കമ്പനിയിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.
âसà¤à¥à¤¤ राहà¥à¤ मà¥à¤ à¤à¥ à¤à¤¸à¤¾à¤¨ सफर लà¤à¤¤à¤¾ हà¥,
â sonu sood (@SonuSood) September 20, 2021
हर हिà¤à¤¦à¥à¤¸à¥à¤¤à¤¾à¤¨à¥ à¤à¥ दà¥à¤à¤à¤ à¤à¤¾ à¤à¤¸à¤° लà¤à¤¤à¤¾ हà¥â pic.twitter.com/0HRhnpf0sY
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


