ശശി സംവിധാനം ചെയ്ത് 2008ൽ റിലീസ് ചെയ്ത പൂ എന്ന ചിത്രത്തിലൂടെയാണ് രാമു സിനിമയിലെത്തിയത്. അന്നുതൊട്ട് അദ്ദേഹം പൂ രാമു എന്നറിയിപ്പെടാൻ തുടങ്ങി

Last Updated :20 January 2024, 9:03 am IST

News Now

ചെന്നൈ: പ്രശസ്ത നാടക– സിനിമാ നടൻ പൂ രാമു (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. പരിയേറും പെരുമാൾ, കർണൻ, സൂരരൈ പോട്ര് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. കർണനിൽ ധനുഷിന്റെ അച്ഛനായും സുരരൈ പോട്രിൽ സൂര്യയുടെ അച്ഛനായും വെള്ളിത്തിരയിലെത്തി.

Story image

ശശി സംവിധാനം ചെയ്ത് 2008ൽ റിലീസ് ചെയ്ത പൂ എന്ന ചിത്രത്തിലൂടെയാണ് രാമു സിനിമയിലെത്തിയത്. അന്നുതൊട്ട് അദ്ദേഹം പൂ രാമു എന്നറിയിപ്പെടാൻ തുടങ്ങി. തെരുവിൽ നാടകങ്ങൾ കളിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിനിടെയാണ് സിനിമയിലെത്തിയത്. 

Story image

പേരൻപ്, തിലഗർ, നീർ പാർവൈ, തങ്ക മീൻകൾ തുടങ്ങിയവയാണ് മറ്റ് പ്രധാന സിനിമകൾ. കോടിയിൽ ഒരുവൻ എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. തമിഴ്നാട് പുരോഗമന കഥാകൃത്തുക്കളുടെ കൂട്ടായ്മയിൽ അംഗമായിരുന്നു രാമു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates