
ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ
നിങ്ങളെ വിഷമിപ്പിക്കുന്നതില്‍ സങ്കടമുണ്ട്. പക്ഷെ ഞാനല്ല

ബിഗ് ബോസ് താരവും നടനുമായ ഫിറോസ് ഖാനെതിരെ മുന്‍ ഭാര്യയും നടിയുമായ സജ്‌ന നൂർ കഴിഞ്ഞ ദിവസങ്ങളില്‍ ഉന്നയിച്ച ആരോപണങ്ങള്‍ വലിയ വാര്‍ത്തയായിരിക്കുകയാണ്. ഫിറോസുമായി പിരിയാനുണ്ടായ കാരണങ്ങള്‍ വെളിപ്പെടുത്തവെ ബിഗ് ബോസിലെ ഒരു വനിതാ മത്സരാര്‍ത്ഥിയുമായി ഫിറോസിന് ബന്ധമുണ്ടായിരുന്നുവെന്ന് സജ്‌ന വെളിപ്പെടുത്തിയിരുന്നു.
പിന്നാലെ ഈ വ്യക്തി ആരെന്ന അന്വേഷണവുമായി സോഷ്യല്‍ മീഡിയ ഇറങ്ങിത്തിരിച്ചു. സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ആ മത്സരാര്‍ത്ഥി നടി സൂര്യ ജെ മേനോന്‍ ആണെന്ന് ആരോപിച്ചിരുന്നു. ഈ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സൂര്യ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തനിക്കെതിരെ ആരോപണമുന്നയിക്കുന്നവരെ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെന്നാണ് സൂര്യ വിളിക്കുന്നത്.
''ബിഗ് ബോസ് മുതലേ എന്നെ ഹേറ്റ് ചെയ്യുന്ന കുറച്ച് പേര്‍ അതിന്റെ ഇടയില്‍ കൂടെ എന്റെ പേര് നശിപ്പിക്കാന്‍ വേണ്ടി കമന്റ്‌സ് ഇടുന്നതായിട്ട് അറിഞ്ഞു. ആ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളോടാണ് പറയുന്നത് ആ വ്യക്തി ഞാനല്ല കെട്ടോ. നിങ്ങളെ വിഷമിപ്പിക്കുന്നതില്‍ സങ്കടമുണ്ട്. പക്ഷെ ഞാനല്ല ആ വ്യക്തി'' സൂര്യ പറയുന്നു.
''അവരുടെ കുടുംബജീവിതത്തില്‍ ഒരു ഗസ്റ്റ് അപ്പിയറന്‍സ് പോലും ഞാന്‍ ചെയ്തിട്ടില്ല. സജ്‌ന ഇപ്പോഴും എന്റെ നല്ല സുഹൃത്ത് മാത്രമാണ്. ഒരിക്കലും അവരുടെ ജീവിതം നശിപ്പിക്കാന്‍ വേണ്ടിയിട്ടൊന്നും ചെയ്തിട്ടില്ല. ഞാന്‍ അത്രയും ലോക്കല്‍ അല്ല. നിങ്ങള്‍ അങ്ങനെ ആഗ്രഹിക്കുന്നുണ്ടാകും, കമന്റ്‌സ് ഇട്ട ആളുകള്‍. പക്ഷെ നിങ്ങളുടെ സ്വഭാവം അല്ല എനിക്ക്. അത് ആദ്യം മനസിലാക്കുക. അതുകൊണ്ട് ഇപ്പോഴേ പറയുകയാണ് ആ വ്യക്തി ഞാനല്ല'' എന്നും സൂര്യ പറയുന്നു.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Soorya Meon reacts to social media allegations. Says she is not the one involved in Firoz Khan and Sajna Noor's life.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




