ആരായാൽ എന്താ, നന്നായി അഭിനയിച്ചാൽ പോരേ ? സീതയായെത്തിയ നായികമാർ

നടി സായ് പല്ലവിയാണ് 'രാമായണ'യിൽ സീതയായെത്തുന്നത്.

South Indian actresses who played Sita on screen
South Indian actresses who played Sita on screenഎക്സ്
Edited by :Hima Prakash
Last Updated :31 ജൂലൈ 2026, 2:35 pm IST

പതിറ്റാണ്ടുകളായി നിരവധി നായികമാർ സീതയായി ബി​ഗ് സ്ക്രീനിലെത്തിയിട്ടുണ്ട്. ഓരോരുത്തരും അവരുടേതായ രീതിയിൽ ആ കഥാപാത്രത്തെ ശക്തമായ സിനിമകളിൽ അവതരിപ്പിച്ചിട്ടുമുണ്ട്. നിതേഷ് തിവാരിയുടെ 'രാമായണ' ട്രെയ്‌ലർ പുറത്തുവന്നതോടെ സീത വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. നടി സായ് പല്ലവിയാണ് 'രാമായണ'യിൽ സീതയായെത്തുന്നത്. വലിയ വിമർശനങ്ങളാണ് സായ് പല്ലവിക്ക് നേരിടേണ്ടി വരുന്നത്. സീതയായി സ്ക്രീനിലെത്തിയ ചില തെന്നിന്ത്യൻ നടിമാരിലൂടെ.

1അ‍ഞ്ജലി ദേവി

Anjali Devi

Anjali Devi

X

1963 ൽ പുറത്തിറങ്ങിയ പുരാണ ചിത്രമായ ലവകുശയിൽ സീതയായെത്തിയത് അഞ്ജലി ദേവിയായിരുന്നു. തെലുങ്കിലെ ആദ്യത്തെ കളർ ചിത്രമായിരുന്നു ഇത്. എൻ ടി രാമ റാവു ആണ് ശ്രീരാമനായി അഭിനയിച്ചത്. ഇന്നും അഞ്ജലി ​ദേവിയുടെ സീതയെക്കുറിച്ച് സിനിമാ പ്രേക്ഷകർ ചർച്ച ചെയ്യാറുണ്ട്.

2ജയപ്രദ

Jaya Prada

Jaya Prada

X

സീതയെ പലതവണ അവതരിപ്പിച്ച നടിമാരിലൊരാളാണ് ജയപ്രദ. ബാപ്പു സംവിധാനം ചെയ്ത 'സീതാ കല്യാണം' (1976) എന്ന ചിത്രത്തിലെ അവരുടെ പ്രകടനം ഇന്നും പ്രേക്ഷകർ ചർച്ച ചെയ്യാറുണ്ട്.

3നയൻതാര

Nayanthara

Nayanthara

X

2011 ൽ പുറത്തിറങ്ങിയ ശ്രീരാമരാജ്യം എന്ന സിനിമയിൽ സീതയായി എത്തിയത് നയൻതാര ആയിരുന്നു. നയൻതാര സീതയായെത്തിയത് വലിയ വിവാ​ദങ്ങൾക്കാണ് തിരികൊളുത്തിയത്. നയൻതാരയുടെ വ്യക്തി ജീവിതവും അതോടൊപ്പം ​ഗ്ലാമർ റോളുകളിൽ അഭിനയിച്ചതുമൊക്കെയായിരുന്നു വിവാദങ്ങൾക്ക് കാരണമായത്.

4കൃതി സനോൺ

Kriti Sanon

Kriti Sanon

X

പ്രഭാസ് നായകനായെത്തിയ ആദിപുരുഷ് എന്ന ചിത്രം രാമായണത്തെ ആസ്പദമാക്കി ഒരുക്കിയതായിരുന്നു. കൃതി സനോൺ ആണ് ചിത്രത്തിൽ സീതയായെത്തിയത്. എന്നാൽ ചിത്രം റിലീസ് ചെയ്തതിന്റെ പിന്നാലെ കൃതിക്കെതിരെ വിമർശനങ്ങളുയർന്നിരുന്നു. കൃതിയുടെ പെർഫോമൻസ് പോരായിരുന്നുവെന്നാണ് ഉയർന്ന പ്രധാന വിമർശനം.

5സായ് പല്ലവി

Sai Pallavi

Sai Pallavi

X

രാമായണയിൽ സീതയായെത്തുന്നത് സായ് പല്ലവിയാണെന്ന് പ്രഖ്യാപിച്ചതു മുതൽ വിമർശനങ്ങളുയരുകയാണ്. സീതയുടെ ലുക്ക് പോരാ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം. അതേസമയം സായ് പല്ലവിയെ പിന്തുണച്ചും നിരവധി പേരാണ് രം​ഗത്തെത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics