തിരുവനന്തപുരം നഗരത്തില്‍ മാത്രം 150 പൊലീസിനെ വിന്യസിക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കി

Mohanlal
എമ്പുരാൻSource by : facebook
Last Updated :26 March 2025, 10:31 pm IST

News Now

തിരുവനന്തപുരം: മോഹന്‍ലാല്‍ ചിത്രമായ എംപുരാന്‍ പ്രത്യേക സുരക്ഷ. റിലീസ് കേന്ദ്രങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കും. തിരുവനന്തപുരം നഗരത്തില്‍ മാത്രം 150 പൊലീസിനെ വിന്യസിക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കി

ചിത്രം റിലീസ് ചെയ്യുന്ന കേന്ദ്രങ്ങളില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിക്കാന്‍ അതത് മേഖലകളിലെ സ്റ്റേഷന്‍ ചുമതലയുള്ള ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ആരാധകരുടെ ആഹ്ലാദം അതിരുകവിയാത്ത തരത്തില്‍ ക്രമസമാധാന പ്രശ്‌നങ്ങളും അപകടങ്ങളും ഉണ്ടാകാതെ നിരീക്ഷിക്കാനാണ് കൂടുതല്‍ പൊലിസിനെ വിന്യസിച്ചിരിക്കുന്നത്.