പ്രധാന ജങ്ഷനുകളിലും റോഡുകളിലും കൂടുതല്‍ പൊലീസുകാര്‍; സ്‌കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് അധികസുരക്ഷ

Abu Dhabi Police ready for safe return to schools
Abu Dhabi Police ready for safe return to schools
Edited by :Amal Joy
Last Updated :26 ഓഗസ്റ്റ് 2026, 4:39 pm IST

അബുദാബി: യുഎഇയില്‍ സ്‌കൂള്‍ തുറക്കാനിരിക്കെ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സമഗ്ര സുരക്ഷാ പദ്ധതിയുമായി അബുദാബി പൊലീസ്. സ്‌കൂളുകള്‍ക്ക് സമീപത്തെ ഗതാഗത നിയന്ത്രണം, സൈബര്‍ കുറ്റകൃത്യം, ബുള്ളിയിങ്, ലഹരി ഉപയോഗം എന്നിവയ്‌ക്കെതിരെ സംരക്ഷണം എന്നിവയും പൊലീസ് പദ്ധതിയിലുണ്ട്.

സ്‌കൂള്‍ തുറക്കുന്ന ആദ്യദിനം മുതല്‍ പ്രധാന ജങ്ഷനുകളിലും റോഡുകളിലും ട്രാഫിക് പട്രോളിങ് ഉദ്യോഗസ്ഥരെ വിന്യസിക്കും. വിദ്യാര്‍ഥികള്‍ വാഹനങ്ങളില്‍നിന്നും സ്‌കൂള്‍ ബസുകളില്‍നിന്നും ഇറങ്ങുന്ന നിമിഷം മുതല്‍ സ്‌കൂള്‍ ഗേറ്റിലെത്തുന്നതുവരെ സുരക്ഷ ഉറപ്പാക്കും. റോഡ് മുറിച്ചുകടക്കുന്ന കുട്ടികളെയും പ്രത്യേകമായി നിരീക്ഷിക്കും. സ്‌കൂള്‍ സമയത്തെ തിരക്ക് നിയന്ത്രിക്കുന്നതിനു പ്രത്യേക ക്രമീകരണമുണ്ടാകും.

സൈബര്‍ ബുള്ളിയിങ്, ഓണ്‍ലൈന്‍ അധിക്ഷേപം, സൈബര്‍ ബ്ലാക്ക്മെയില്‍ തുടങ്ങിയ അപകടങ്ങളെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകഅനധ്യാപക ജീവനക്കാര്‍ക്കും ബോധവല്‍ക്കരണ ക്ലാസുകളും ശില്‍പശാലകളും നടത്തും. ലഹരിയുടെ അപകടങ്ങള്‍, പൗരബോധം, നല്ല മൂല്യങ്ങള്‍, സുരക്ഷിതമായ ഓണ്‍ലൈന്‍ പെരുമാറ്റം എന്നിവയിലും ബോധവല്‍ക്കരണം നല്‍കുമെന്നും അബുദാബി പൊലീസ് വ്യക്തമാക്കി.

News Now

Summary

Abu Dhabi Police ready for safe return to schools

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates