
'ലോകം വലയിലാക്കി ചിലന്തി മനുഷ്യന്‍'; 12500 കോടി കടന്ന് ആഗോള കളക്ഷന്‍, ഇന്ത്യയില്‍ നിന്നും നേടിയത് എത്ര?
ഇന്ത്യയിലും ചിത്രത്തിന് ലഭിക്കുന്നത് അസാധാരണ പ്രതികരണമാണ്.
ലോക സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കളക്ഷൻ സ്വന്തമാക്കിയ ചിത്രമായിരുന്നു അവഞ്ചേഴ്സ് എൻഡ്ഗെയിം. മറ്റൊരു സൂപ്പർ പവറിനും കിടപിടിക്കാനായിട്ടില്ലാത്തത്ര വലിയ ഓളമാണ് അവഞ്ചേഴ്സിന്റെ ലാസ്റ്റ് ഡാൻസ് സമ്മാനിച്ചത്. എല്ലാ ഹീറോസും കോമൺഗുഡിനായി ഒന്നുചേർന്ന് ലോകത്തിനു സമ്മാനിച്ചതും പകരംവെക്കാനില്ലാത്ത ആവേശക്കാഴ്ചയാണ്. എന്നാൽ ഇന്ന് അവഞ്ചേഴ്സിന്റെയും റെക്കോർഡുകൾ തകർത്തെറിയുകയാണ് ദാറ്റ് ഫ്രണ്ട്ലി നെയ്ബർഹുഡ് സ്പൈഡി.
റിലീസ് ചെയ്ത് ആദ്യ വാരാന്ത്യത്തിൽതന്നെ മാർവലിന്റെ ഇളയതലമുറ സൂപ്പർഹീറോയായ സ്പൈഡർമാൻ നേടുന്നത് 12,500 കോടിക്കും മുകളിലുള്ള വമ്പൻ വിജയമാണ്. ഇതോടെ സ്പൈഡർമാൻ ഫ്രാഞ്ചൈസിയുടെ ആഗോള ബോക്സ് ഓഫീസ് വരുമാനം 10 ബില്യൺ ഡോളറിലേക്ക്, അതായത് തൊണ്ണൂറ്റി അയ്യായിരം കോടി രൂപയിലേക്കാണ് എത്തുന്നത്.
ആദ്യ വാരത്തിനുള്ളിൽ തന്നെ നിരവധി സർവകാല റെക്കോർഡുകൾ സ്വന്തമാക്കിയ ചിത്രം, ടോം ഹോളണ്ടിന്റെ കരിയറിലെയും മാർവൽ ഫ്രാഞ്ചൈസിയിലെയും ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ്. സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിംഗ് വാരാന്ത്യത്തിലൊന്ന്. അമേരിക്കയിലും കാനഡയിലും മാത്രം 360 മില്യൺ ഡോളർ നേടി പുതിയ സർവകാല ആഭ്യന്തര ഓപ്പണിംഗ് റെക്കോർഡും സ്വന്തമാക്കി. മുമ്പ് എൻഡ്ഗെയിം കൈവശം വച്ചിരുന്ന റെക്കോർഡാണ് ചരിത്രമായത്. സമീപകാലത്ത് പല സൂപ്പർഹീറോ ചിത്രങ്ങളും പരാജയത്തിലേക്ക് കൂപ്പുകുത്തിയിടത്ത് സ്പൈഡർമാൻ ബ്രാന്റ് ന്യൂ ഡേ തെളിയിക്കുന്നത് സൂപ്പർഹീറോ സിനിമകളുടെ ആക്ടീവ് മാർക്കറ്റ് കൂടെയാണ്.
ഇന്ത്യയിലും ചിത്രത്തിന് ലഭിക്കുന്നത് അസാധാരണ പ്രതികരണമാണ്. റിലീസിന്റെ എട്ടാം ദിവസത്തോടെ ഇന്ത്യൻ ഗ്രോസ് കളക്ഷൻ 400 കോടി കടക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ റിലീസിനെത്തിയ ഹോളിവുഡ് ചിത്രങ്ങളിൽ ഏറ്റവും വലിയ കളക്ഷനും സ്പൈഡർമാന്റേതാണ്. ചൈനയിൽ ആദ്യദിനം മാത്രം ഏകദേശം 37 മില്യൺ ഡോളർ നേടി ഏഴ് വർഷത്തിനിടയിലെ ഏറ്റവും വലിയ സൂപ്പർഹീറോ ഓപ്പണിംഗ് റെക്കോർഡും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.
തൊണ്ണൂറുകളുടെ അവസാനം ജനിച്ച കുഞ്ഞുങ്ങൾക്കൊപ്പമാണ് സ്പൈഡർമാൻ എന്ന സൂപ്പർഹീറോ വളർന്നത്. ആരെയും നോവിക്കാത്തൊരു ചിലന്തി മനുഷ്യൻ. പറക്കാനും ഇടിക്കാനും കഴിവുള്ള അതിബുദ്ധിമാനായ ടീനേജ് ഹീറോ എളുപ്പം ലോകത്തെമുഴുവൻ കൈയ്യിലെടുത്തു. അമ്പരപ്പോടെ സ്ക്രീനിൽ സ്പൈഡി ഓടിമറയുന്നതും അവനേക്കാൾ ശക്തിയുള്ള വില്ലന്മാരെ തളച്ചിടുന്നതും കണ്ടു വളർന്ന തലമുറക്ക് ആ പേരു സമ്മാനിക്കുന്ന ആവേശം ചെറുതല്ല. വിത്ത് ഗ്രേറ്റ് പവർ കംസ് ഗ്രേറ്റ് റസ്പോൺസിബിലിറ്റി എന്ന് ഓരോ ചിത്രവും ഓർമ്മിപ്പിച്ചു. ടോബി മാഗ്വെയർ എന്ന നായകനിൽ അവസാനിച്ചില്ല സ്പൈഡർമാൻ. ആൻഡ്രൂ ഗാർഫീൽഡിലൂടെ അമേസിങ് സ്പൈഡറായും ടോം ഹോളണ്ടിലൂടെ മാർവൽ മെമ്പറായും മാറി. പല ലോകങ്ങളിൽ ചിലന്തിവലകൊണ്ട് അത്ഭുതങ്ങൾ നെയ്താണ് ആ പയ്യൻ കടന്നു പോകുന്നത്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Spider-Man: Brand New Day crosses 12500 crores at the boxoffice. Collects 400 crores from India.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



