ഇപ്പോഴിതാ നടി ബോളിവുഡ് അരങ്ങേറ്റത്തിനായി ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ.

Sreeleela
ശ്രീലീലSource by : ഇൻസ്റ്റ​ഗ്രാം
Last Updated :2 January 2025, 6:20 pm IST

News Now

ഡാൻസിങ് ഫയർ എന്നാണിപ്പോൾ നടി ശ്രീലീല ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. പുഷ്പ 2 വിലെ കിസിക് എന്ന ​ഗാനത്തിലൂടെ ശ്രീലീല തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്കിടയിൽ വീണ്ടും തരം​ഗം തീർത്തു. ഇപ്പോഴിതാ നടി ബോളിവുഡ് അരങ്ങേറ്റത്തിനായി ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ.

കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രത്തിലാണ് താരം അഭിനയിക്കുകയെന്നാണ് റിപ്പോർട്ടുകൾ. കാർത്തിക് ആര്യൻ നായകനായെത്തുന്ന തു മേരി മേൻ തേരാ, മേൻ തേരാ തു മേരി എന്ന ചിത്രത്തിനായി ശ്രീലീലയുമായി നിർമാതാക്കൾ ചർച്ച നടത്തിയതായാണ് വിവരം.

എന്നാൽ തീരുമാനം അന്തിമമായിട്ടി‌ല്ലെന്നും നടിയുമായി ചർച്ചകൾ ഇപ്പോഴും നടക്കുകയാണെന്നുമാണ് റിപ്പോർട്ട്. സമീർ വിദ്വാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ വർഷം പകുതിയോടെ തുടങ്ങും. അടുത്ത വർഷം ചിത്രം തിയറ്ററുകളിലേക്കെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates