
നയൻതാരയ്ക്കും വിജയ് സേതുപതിയ്ക്കുമൊപ്പം ശ്രീശാന്ത് തമിഴിലേക്ക്; കാരക്റ്റർ പോസ്റ്റർ പുറത്ത്
വിഘ്നേഷ് ശിവൻ സംവിധാനെ ചെയ്യുന്ന 'കാതുവാക്കിലെ രണ്ടു കാതൽ' എന്ന ചിത്രം ഇതിനോടകം ആരാധക ശ്രദ്ധ നേടിക്കഴിഞ്ഞു. നയന്‍താര, വിജയ് സേതുപതി, സാമന്ത എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം വൻ ഹിറ്റാണ്. ഇപ്പോൾ മലയാളികൾക്ക് സന്തോഷം നൽകിക്കൊണ്ട് ഒരു വാർത്ത പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ക്രിക്കറ്റ് താരം ശ്രീശാന്ത് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.
പോസ്റ്റർ പുറത്തുവിട്ടത് ശ്രീശാന്തിന്റെ പിറന്നാൾ ദിനത്തിൽ
ശ്രീശാന്തിന്റെ കാരക്റ്റർ പോസ്റ്റർ പുറത്തുവിട്ടാണ് അണിയറ പ്രവർത്തകർ സന്തോഷം പങ്കുവച്ചത്. മുഹമ്മദ് മോബി എന്ന കഥാപാത്രത്തെയാണ് ശ്രീശാന്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ശ്രീശാന്തിന് പിറന്നാൾ ദിനത്തിലാണ് ആശംസകൾ നേർന്നുകൊണ്ട് പോസ്റ്റർ പങ്കുവച്ചത്. മലയാളം- ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ശ്രീശാന്ത് തമിഴിൽ എത്തുന്നത്.
A true champion on the cricket field and surely going to rule the Silverscreen too
â Rowdy Pictures (@Rowdy_Pictures) February 7, 2022
Introducing Sreesanth as Mohammed Mobi
Happy Birthday Wishes @sreesanth36 sir #sreesanth #happybirthdaysreesanth #kaathuvaakularendukaadhal #rowdypictures pic.twitter.com/bedcm5rWF1
ത്രികോണ പ്രണയം പറയുന്ന കാതുവാക്കിലെ രണ്ടു കാതല്‍
ത്രികോണ പ്രണയം പറയുന്ന ചിത്രത്തിൽ റംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി എത്തുന്നത്. കൺമണി എന്ന കഥാപാത്രമായി നയൻതാരയും ഖദീജയായി സാമന്തയും എത്തുന്നു. വിഘ്നേശ് ശിവന്റെ നാലാമത്തെ ചിത്രമാണ് 'കാതുവാക്കിലെ രണ്ടു കാതല്‍'.സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാര്‍ എസ്.എസും റൗഡി പിക്ചേഴ്സിന്റെ ബാനറില്‍ നയന്‍താരയും വിഘ്നേശ് ശിവനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. വിഘ്‌നേഷ് ശിവന്റേത് തന്നെയാണ് കഥയും തിരക്കഥയും. കലാ മാസ്റ്റര്‍, റെഡിന്‍ കിംഗ്സ്ലി, ലൊല്ലു സഭാ മാരന്‍, ഭാര്‍ഗവ് എന്നിവരാണ് മറ്റ് പ്രധാന റോളുകളിൽ എത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാത്രി മുഴുവൻ കുതിർത്തു വയ്ക്കാൻ പാടില്ല, വാൾനട്ട് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷനിൽ അവസരം: സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ഒഴിവ്; ഫ്രഷേഴ്സിനും അവസരം


