
'കേരള സ്റ്റോറിയെന്ന് പേരിടാന്‍ സംവിധായകന്റെ അപ്പന്റെ വകയാണോ കേരളം'; ഫിജിയില്‍ നിന്നും വിഡിയോയുമായി സുജിത് ഭക്തന്
കേരള സ്റ്റോറി 2വിന്റെ റിലീസ് തടഞ്ഞിരിക്കുകയാണ് ഹൈക്കോടതി.

കേരള സ്റ്റോറി 2വിനെതിരെ വ്ളോഗര്‍ സുജിത് ഭക്തന്. ഫിജിയുടെ തലസ്ഥാനമായ സുവയിലെ തിയേറ്ററിന് മുന്നില്‍ പതിച്ചിരിക്കുന്ന സിനിമയുടെ പോസ്റ്ററിന് മുന്നില്‍ നിന്നുമാണ് സുജിത് ഭക്തന് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. കേരള സ്റ്റോറിയെന്ന് സിനിമയ്ക്ക് പേരിടാന്‍ സംവിധായകന്റെ അച്ഛന്റെ വകയാണോ കേരളമെന്നാണ് സുജിത് ഭക്തന് ചോദിക്കുന്നത്.
''നമ്മുടെ നാട്ടില്‍ കേരള സ്റ്റോറി വിവാദം നടന്നു കൊണ്ടിരിക്കുകയാണല്ലോ. ഞാന്‍ ഇപ്പോള്‍ ഫിജിയെന്ന സ്ഥലത്താണുള്ളത്. ഫിജിയുടെ തലസ്ഥാനമായ സുവാ എന്ന സ്ഥലത്തെ തിയേറ്ററിന് മുന്നില്‍ കേരള സ്റ്റോറി 2വിന്റെ പോസ്റ്റര്‍ പതിച്ചിരിക്കുകായണ്. സിനിമ നാളെ പ്രദര്‍ശിപ്പിക്കുമെന്ന് പറയുന്ന പോസ്റ്റര്‍ ആണിത്. എന്നാ വേണ്ടത് ഇവന്മാര്ക്ക്. സത്യം പറഞ്ഞാല്‍ ദേഷ്യവും അമര്‍ഷവും വരുന്നുണ്ട്. ഡയറക്ടറുടെ അപ്പന്റെ വകയാണോ കേരളം, കേരള സ്റ്റോറിയെന്ന് പേരു കൊടുക്കാന്‍. ഭയങ്കര മോശമാണ്. ലോക രാജ്യങ്ങളില്‍ മുഴുവന്‍ കേരളത്തെ അപമാനിക്കാന്‍ വേണ്ടി കാണിച്ചുകൂട്ടുന്ന കോപ്രായമാണിത്.'' സുജിത് ഭക്തന് പറയുന്നു.
''ഇത് കണ്ടപ്പോള്‍ എന്റെ തൊലി ഉരിഞ്ഞുപോയി. അഴര്‍ക്ക് കേരളത്തെപ്പറ്റിയുള്ള ഇംപ്രഷനാണ് ഈ സിനിമ ഉണ്ടാക്കി കൊടുക്കാന്‍ പോകുന്നത്. സത്യം പറഞ്ഞാല്‍ നാണക്കേടാമ്. ഉളുപ്പുണ്ടോ? സര്‍ക്കാര്‍ എന്തിനാണ് നോക്കിയിരിക്കുന്നത്. നിങ്ങള്‍ ഇതില്‍ ഇടപെടണം. നമ്മുടെ സര്‍ക്കാരൊക്കെ എന്ത് തേങ്ങ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ ഇടപെടണം. പടം നിരോധിക്കണം. ഇതിന് ബംഗാള്‍ സ്റ്റോറിയെന്നോ നോര്‍ത്ത് ഇന്ത്യന്‍ സ്റ്റോറി എന്നോ പേരിട്.'' എന്നും സുജിത് ഭക്തന് പറയുന്നു.
അതേസമയം കേരള സ്റ്റോറി 2വിന്റെ റിലീസ് തടഞ്ഞിരിക്കുകയാണ് ഹൈക്കോടതി. സെന്‍സര്‍ ബോര്‍ഡ് വീണ്ടും സിനിമ കാണണമെന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു. 15 ദിവസത്തേക്കാണ് കോടതി ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്തിരിക്കുന്നത്. സിനിമക്കെതിരായ ഹര്‍ജിക്കാരുടെ വാദങ്ങളില്‍ കഴമ്പുണ്ടെന്ന് കോടതി കണ്ടെത്തി. ചിത്രം നാളെ റിലീസ് ചെയ്യാനിരിക്കെയായിരുന്നു കോടതിയുടെ നിര്‍ണായക ഇടപെടല്‍.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Sujith Bhakthan slams Kerala Story 2 makers for using the state's name. He shares video from a theatre in Fiji.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





