സതീഷ് നായരാണ് ചിത്രം നിർമിക്കുന്നത്

ചിത്രം: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:00 am IST

News Now

സ്റ്റാർ സിനിമയ്ക്ക് ശേഷം പുതിയ സിനിമയുമായി സംവിധായകൻ ഡോമിൻ ഡി സിൽവ. റെജിന എന്നു പേരു നൽകിയിരിക്കുന്ന ചിത്രത്തിൽ തെന്നിന്ത്യൻ നടി സുനൈനയാണ് നായിക. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായാണ് ചിത്രം എത്തുന്നത്. സതീഷ് നായരാണ് ചിത്രം നിർമിക്കുന്നത്. 

'പൈപ്പിൻ ചുവട്ടിലെ പ്രണയം', 'സ്റ്റാർ' എന്നീ സിനിമകൾക്കു ശേഷം ഡോമിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് റെജിന. ക്രൈം ത്രില്ലറായാണ് ചിത്രം ഒരുക്കുന്നത്. 2007 ൽ റിലീസ് ചെയ്ത ബെസ്റ്റ് ഫ്രണ്ട്സ് എന്ന സിനിമയ്ക്കു ശേഷം സുനൈന അഭിനയിക്കുന്ന മലയാളം ചിത്രമാണ് ഇത്. 

നിർമാതാവ് സതീഷ് നായർ തന്നെയാണ് ചിത്രത്തിന്റെ സം​ഗീതം ഒരുക്കുന്നത്. നടി രമ്യാ നമ്പീശൻ ചിത്രത്തിൽ ​ഗായികയായും എത്തുന്നുണ്ട്. ഹരി നാരായണൻ ​ഗാനങ്ങൾ രചിച്ചിരിക്കുന്നത്. വന്ദനാ ശ്രീനിവാസൻ, കൽപന, ചിൻമയി എന്നിവരും ​ഗാനങ്ങൾ ആലപിക്കുന്നുണ്ട്. യെല്ലോ ബിയർ പ്രൊഡക്ഷൻ എൽ എൽ പി യുടെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. 

Story image

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates