'ആ കുട്ടിയൊന്ന് ശ്വാസം വിട്ടോട്ടേ', ആര്യൻ ഖാനെ ചേർത്തു പിടിക്കണമെന്ന് സുനിൽ ഷെട്ടി

'റെയ്ഡ് ഉണ്ടാകുന്ന സമയത്ത് നിരവധി പേര്‍ അറസ്റ്റിലാകുന്നതൊക്കെ സ്വഭാവിക കാര്യമാണ്. അവന്‍ മയക്കുമരുന്ന് ഉപയോഗിച്ചുവെന്നത് നമ്മുടെ അനുമാനങ്ങള്‍ മാത്രമാണ്'

ചിത്രം; ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:49 am IST
Edited by :migrator

ആഡംബര കപ്പലിലെ ലഹരി മരുന്നു കേസിൽ അറസ്റ്റിലായ സൂപ്പർതാരം ഷാരുഖ് ഖാന്റെ മകൻ ആ​ര്യൻ ഖാന് പിന്തുണയുമായി നടൻ സുനിൽ ഷെട്ടി. റെയ്ഡുണ്ടാകുമ്പോൾ നിരവധി പേർ അറസ്റ്റിലാവുന്നത് സ്വാഭാവികമാണെന്നും യഥാർഥ വിവരങ്ങൾ പുറത്തുവരുന്നത് വരെ നിശബ്ദരായി ഇരിക്കണമെന്നുമാണ് താരം പറയുന്നത്. 

‘റെയ്ഡ് ഉണ്ടാകുന്ന സമയത്ത് നിരവധി പേര്‍ അറസ്റ്റിലാകുന്നതൊക്കെ സ്വഭാവിക കാര്യമാണ്. അവന്‍ മയക്കുമരുന്ന് ഉപയോഗിച്ചുവെന്നത് നമ്മുടെ അനുമാനങ്ങള്‍ മാത്രമാണ്. കേസ് നടപടികൾ പുരോഗമിക്കുകയാണ്. ഇപ്പോൾ ശ്വാസം വിടാനുള്ള അവസരമെങ്കിലും ആ കുട്ടിക്ക് കൊടുക്കണം.’–സുനിൽ ഷെട്ടി വ്യക്തമാക്കി.

സിനിമാ മേഖലയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ മീഡിയ അതിന് പിന്നാലെ കൂടും. പലതരത്തിലുള്ള അനുമാനങ്ങള്‍ ഉണ്ടാവും. സത്യസന്ധമായ അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ. അവൻ കുട്ടിയാണെന്നും അവനെ ചേര്‍ത്തുപിടിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണെന്നുമാണ് ഒരു ചടങ്ങിൽ വച്ച് സുനിൽ പറഞ്ഞത്.

ഇന്നലെയാണ് മുംബൈ ​ഗോവ ആഡംബര കപ്പലിൽ എൻസിബി റെയ്ഡ് നടന്നത്. ലഹരി പാർട്ടിയ്ക്കിടെ നടത്തിയ പരിശോധനയിൽ നിന്നാണ് ആര്യൻ ഖാൻ ഉൾപ്പടെ എട്ടു പേർ അറസ്റ്റിലായത്. കപ്പലിൽ നിന്ന് 1.33 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടിയെന്നാണ് എൻസിബി കോടതിയിൽ വ്യക്തമാക്കിയത്. കപ്പലിൽനിന്ന് കൊക്കെയ്ൻ, ഹഷീഷ്, എംഡിഎംഎ ഉൾപ്പെടെ നിരവധി നിരോധിത ലഹരിമരുന്നുകൾ പിടിച്ചെടുത്തെന്ന് എൻസിബി അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now