സണ്ണി ലിയോണി വീണ്ടും മലയാളത്തിലേക്ക്, ഇത്തവണ എത്തുന്നത് നായികയായി; ഷീറോ പോസ്റ്റർ

ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ഷീറോ എന്ന സൈക്കളോജിക്കൽ ത്രില്ലറിലാണ് താരം നായികയാവുന്നത്

സണ്ണി ലിയോണി/ ഫേസ്ബുക്ക്
Last Updated :20 January 2024, 8:42 am IST
Edited by :migrator

ബോളിവുഡ് സുന്ദരി സണ്ണി ലിയോണി വീണ്ടും മലയാളത്തിൽ അഭിനയിക്കാനൊരുങ്ങുന്നു. നായികയായാണ് ഇത്തവണ താരം എത്തുന്നത്. ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ഷീറോ എന്ന സൈക്കളോജിക്കൽ ത്രില്ലറിലാണ് താരം നായികയാവുന്നത്. ചിത്രത്തിന്റെ ആദ്യ പോസ്റ്ററും മോഷൻ പോസ്റ്ററും പുറത്തിറങ്ങി. 

നി​ഗൂഡത നിറച്ചുകൊണ്ടുള്ളതാണ് പോസ്റ്റർ. രക്തമൊലിപ്പിച്ച് നിൽക്കുന്ന സണ്ണിയെയാണ് പോസ്റ്ററിൽ കാണുന്നത്. മികച്ച കഥയായതിനാലാണ് മലയാള ചിത്രത്തിൽ അഭിനയിക്കാൻ തയാറായത് എന്നാണ് വാർത്താസമ്മേളനത്തിൽ താരം വ്യക്തമാക്കിയത്. 

ഇക്കിഗായ് മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ അൻസാരി നെക്സ്റ്റൽ, രവി കിരൺ എന്നിവർ നിർമിക്കുന്ന ചിത്രം മലയാളം അടക്കമുള്ള ദക്ഷിണേന്ത്യൻ ഭാഷകളിലാണ് ഒരുങ്ങുന്നത്. കുട്ടനാടൻ മാർപ്പാപ്പയ്ക്കു ശേഷം ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. വളരെയേറെ അഭിനയ പ്രാധാന്യമുള്ള നായികാ കഥാപാത്രമാണ് സണ്ണിയുടേത്. ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട്. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. 

മമ്മൂട്ടിയുടെ മധുരരാജ എന്ന ചിത്രത്തിലൂടെയാണ് സണ്ണി മലയാളത്തിൽ എത്തുന്നത്. മോഹമുന്തിരി വാറ്റിയ രാവി എന്ന ​ഗാനത്തിലാണ് താരം അഭിനയിച്ചത്. ഇത് വലിയ കയ്യടി നേടിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now