
'പെൺമക്കൾ നഷ്ടമാകുമ്പോൾ ഉള്ള സങ്കടം അറിയുന്ന അച്ഛനാണ് ഞാൻ': വേദനയോടെ സുരേഷ് ഗോപി
പനയംപാടം അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി

കേരളത്തിന് ഒന്നാകെ വേദനയാവുകയാണ് പാലക്കാട് അപകടം. നാല് വിദ്യാർഥിനികളാണ് അപകടത്തിൽ മരിച്ചത്. ഇപ്പോൾ പനയംപാടം അപകടത്തിൽ ദുഃഖം രേഖപ്പെടുത്തിയിരിക്കുകയാണ് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. പെൺമക്കൾ നഷ്ടമാകുമ്പോൾ ഉണ്ടാകുന്ന സങ്കടത്തിന്റെ വ്യാപ്തിയും ആഘാതവും അറിയുന്ന അച്ഛനാണ് താനെന്നാണ് താരം പറഞ്ഞത്.
‘പെൺമക്കൾ നഷ്ടമാകുമ്പോൾ ഉള്ള സങ്കടം, ആ സങ്കടത്തിന്റെ വ്യാപ്തിയും ആഘാതവും അറിയുന്ന ഒരു അച്ഛൻ ആണ് ഞാന്‍. ഒരു അച്ഛനായും, മനുഷ്യനായും, ഞാനീ അപ്രതീക്ഷിതമായ നഷ്ടത്തിന്റെ വേദനയിലും വിഷമത്തിലും കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. ആ പെണ്‍മക്കളുടെ സ്വപ്നങ്ങൾ നിറഞ്ഞ ആ പുഞ്ചിരികളും സ്നേഹവും ചേർന്ന ഓർമകൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്.ഈ മക്കളുടെ നിത്യശാന്തിക്കായി പ്രാർഥിക്കുന്നു.’–സുരേഷ് ഗോപിയുടെ വാക്കുകൾ.
ഇന്നലെ വൈകീട്ട് പരീക്ഷ എഴുതി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് നാലു വിദ്യാര്‍ത്ഥിനികളുടേയും മുകളിലേക്ക് സിമന്റ് കയറ്റി പോകുകയായിരുന്ന ലോറി മറിഞ്ഞത്. കരിമ്പ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ ഇര്‍ഫാന, റിദ ഫാത്തിമ, നിദ ഫാത്തിമ, എ എസ് ആയിഷ എന്നിവരാണ് മരിച്ചത്. തുപ്പനാട് ജുമാ മസ്ജിദിൽ തൊട്ടടുത്തായാണു നാലു പേരെയും കബറടക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്

ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത

Related News


സുഗതന് ജയില്‍മോചിതനായി; സ്വീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി, വരവേറ്റ് ബിജെപി പ്രവര്‍ത്തകര്‍ ( വീഡിയോ)

'ഞാനറിയാതെ എയിംസ് അനുവദിക്കില്ല; ഏറ്റവും യോഗ്യമായ സ്ഥലം തൃശൂർ, ധൈര്യം ഉണ്ടെങ്കിൽ കെ മുരളീധരൻ കൂടെ ഇരിക്കണം' ;സുരേഷ് ഗോപി
