
'എന്റെ കുട്ടികൾ വിവാഹിതരായി': ചിത്രങ്ങളുമായി സുരേഷ് ഗോപി
നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ നവദമ്പതികൾക്ക് ആശംസകൾ അറിയിച്ചത്

മകളുടെ വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് നടൻ സുരേഷ് ഗോപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ തന്റെ മക്കളുടെ വിവാഹം നടത്താനായതിൽ അതിയായ സന്തോഷമുണ്ടെന്നും താരം കുറിച്ചു. വിവാഹത്തിൽ നിന്നുള്ള മനോഹര നിമിഷങ്ങളാണ് താരം പോസ്റ്റ് ചെയ്തത്.
ഗുരുവായൂർ ക്ഷേത്രത്തിൽ, നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ ആദരണീയ സാന്നിധ്യത്തിൽ എന്റെ പ്രിയപ്പെട്ട കുട്ടികൾ വിവാഹിതരായി. ഭാഗ്യയെയും ശ്രേയസിനേയും നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക.- എന്ന കുറിപ്പിലാണ് ചിത്രങ്ങൾ. നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ നവദമ്പതികൾക്ക് ആശംസകൾ അറിയിച്ചത്.
ഗുരുവായൂരിൽ വച്ച് ഇന്ന് രാവിലെയാണ് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയും ശ്രേയസും വിവാഹിതരായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും സിനിമാ- രാഷ്ട്രീയ രംഗത്തെ പ്രമുഖരും വിവാഹത്തിൽ പങ്കെടുത്തിരുന്നു. തിരുവനന്തപുരം ആസ്ഥാനമാക്കി ബിസിനസ്സ് നടത്തുന്ന മോഹന്റെയും ശ്രീദേവി മോഹന്റെയും മകനാണ് ശ്രേയസ് മോഹൻ. ഭാഗ്യയുടെ അടുത്ത സുഹൃത്തായിരുന്നു ശ്രേയസ്. ഈ സൗഹൃദമാണ് വിവാഹത്തിലേക്ക് എത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Related News


'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
