
പോരാളിയായി സൂര്യ, ആരാധകര്‍ കാത്തിരുന്ന പ്രഖ്യാപനം; കങ്കുവ ടൈറ്റില്‍ പോസ്റ്റര്‍
പോരാളിയായി കുതിരപ്പുറത്ത് മുഖംമൂടി അണിഞ്ഞ് വരുന്ന സൂര്യയെ ആണ് പോസ്റ്ററില്‍ കാണുന്നത്

സൂര്യ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിരുത്തൈ ശിവയുമായി ഒന്നിക്കുന്ന . സൂര്യ 42. ചിത്രത്തിന് ഇതുവരെ പേരിട്ടിരുന്നില്ല. ഇപ്പോള്‍ ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. കങ്കുവ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്.
'ഈ ഇതിഹാസ ചിത്രത്തില്‍ ശിവയ്ക്കും ടീമിനും ഒപ്പം പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ട്'- എന്ന കുറിപ്പിലാണ് സൂര്യ പോസ്റ്റര്‍ പങ്കുവച്ചത്. പോരാളിയായി കുതിരപ്പുറത്ത് മുഖംമൂടി അണിഞ്ഞ് വരുന്ന സൂര്യയെ ആണ് പോസ്റ്ററില്‍ കാണുന്നത്. ഹിസ്റ്റോറിക്കല്‍ ഫിക്ഷനായി ഒരുങ്ങുന്ന ചിത്രം ത്രിഡിയിലാണ് എത്തുന്നത്. നാല് കഥാപാത്രങ്ങളായാണ് സൂര്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
Sheer joy working with Siva & Team on this mighty saga. Happy to share the title look of #Kanguvahttps://t.co/7TiAfM2fTE@directorsiva @ThisIsDSP @kegvraja @DishPatani @vetrivisuals @SupremeSundar_ @StudioGreen2 @UV_Creations @saregamasouth pic.twitter.com/pcdKo99wAj
â Suriya Sivakumar (@Suriya_offl) April 16, 2023
ബോളിവുഡ് നടി ദിഷ പഠാനിയാണ് ചിത്രത്തില്‍ നായികയാവുന്നത്. ദിഷയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്. കോവൈ സരള, യോഗി ബാബു, ആനന്ദ് രാജ്, റെഡിന് കിങ്സ്ലെ, രവി രാഘവേന്ദ്ര എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഗ്രീന്‍ സ്റ്റുഡിയോയും യുവി ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. 10 ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം അടുത്ത വര്‍ഷം റിലീസിന് എത്തും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
