
കറുപ്പ് റിലീസിനായി വലിയ തുക ലോണെടുത്തു, നന്ദി പറയുന്നത് ജ്യോതികയ്ക്ക്: സൂര്യ
ആര്‍ജെ ബാലാജി ആ സിനിമയ്ക്കായി തന്റെ രണ്ട് വര്‍ഷമാണ് മാറ്റി വച്ചത്. ഒരുപാട് പേര് ആ സിനിമയെ ആശ്രയിച്ച് നില്‍പ്പുണ്ടായിരുന്നു

സൂര്യയുടെ ബോക്സ് ഓഫീസിലേക്കുള്ള വലിയ തിരിച്ചുവരവിന് വഴിയൊരുക്കിയ ചിത്രമാണ് കറുപ്പ്. 13 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള സൂര്യയുടെ തിയേറ്റര്‍ വിജയമായിരുന്നു കറുപ്പ്. ആര്‍ജെ ബാലാജിയൊരുക്കിയ ചിത്രം കേരളത്തിലും വലിയ ഹിറ്റായിരുന്നു. കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോയാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയതെന്നതും ശ്രദ്ധേയമാണ്.
അവസാന നിമിഷം റിലീസ് മാറ്റി വെക്കേണ്ട സാഹചര്യം പോലും കറുപ്പിന് നേരിടേണ്ടി വന്നിരുന്നു. സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്നാണ് റിലീസ് മാറ്റി വെക്കേണ്ടി വന്നത്. ആ സമയത്ത് ലോണ്‍ എടുക്കേണ്ടി വന്നുവെന്നാണ് സൂര്യ പറയുന്നത്. അതിന് താന്‍ നന്ദി പറയുന്നത് ഭാര്യയും നടിയുമായ ജ്യോതികയ്ക്കാണെന്നും സൂര്യ പറയുന്നു. ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സൂര്യയുടെ പ്രതികരണം.
''ഒരിക്കല്‍ കൂടി ഇവള്‍ക്ക് നന്ദി പറയുകയാണ്. ഒരുപാട് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു. അവസാന സമയത്ത് എനിക്ക് ഒരുപാട് ലോണ്‍ എടുക്കേണ്ടി വന്നു. ആ സമയത്ത് ഇവള് എന്നെ വിശ്വസിക്കുകയും അതിന് അനുവദിക്കുകയും ചെയ്തു. എന്തെങ്കിലും സംഭവിച്ചാല്‍ കുടുംബം എന്ന നിലയില്‍ ഞങ്ങള്‍ ആയിരിക്കും ബുദ്ധിമുട്ടുക. ചിലപ്പോഴൊക്കെ, ഇത്രയും കാലം ഇന്‍ഡസ്ട്രിയില്‍ നിന്നതിനാല്‍ അറിയാം, കാര്യങ്ങള്‍ നമ്മുടെ നിയന്ത്രണത്തിന് അതീതമായിരിക്കും. ഒരു ലീപ്പ് ഓഫ് ഫെയ്ത് ആണ്. ഇത് ചെയ്യാനാകും, ലോണ്‍ തിരിച്ചടയ്ക്കാനാകും എന്ന് വിശ്വസിക്കുകയാണ്. എനിക്കത് വലിയൊരു ചുവടുവെപ്പായിരുന്നു'' സൂര്യ പറയുന്നു.
എന്നാല്‍ ഈ പ്രശംസ എനിക്ക് സ്വീകരിക്കാനാകില്ല. അത് പൂര്‍ണമായും സൂര്യയ്ക്ക് അര്ഹമായുള്ളതാണെന്നാണ് ജ്യോതിക പറഞ്ഞത്. അതിന് സൂര്യ നല്കിയ മറുപടി, നേരിട്ടോ അല്ലാതെയോ കുടുംബത്തെ ബാധിക്കുമെന്നതിനാലാണ് എന്നായിരുന്നു. ''ഞങ്ങള്‍ എല്ലായിപ്പോഴും ഒരുമിച്ചാണ് എല്ലാത്തിനേയും നേരിടുന്നത്. മാതാപിതാക്കള്‍ എന്ന നിലയിലും അങ്ങനെയാണ്. ഒരുമിച്ച് തീരുമാനിച്ച ശേഷമാണ് മക്കളോട് പറയുക. അതിനാല്‍ അവരും അപ്പയോട് പറഞ്ഞാല്‍ ഇതായിരിക്കും, അമ്മയോട് പറഞ്ഞാല്‍ ഇങ്ങനായിരിക്കും എന്ന് ചിന്തിക്കില്ല. ആ സിനിമ പുറത്തിറക്കുകയെന്നത് അദ്ദേഹത്തിന്റെ തീരുമാനമായിരുന്നു. അത് വലിയൊരു ചുവടുവെപ്പായിരുന്നു'' എന്നും ജ്യോതിക പറഞ്ഞു.
''ആര്‍ജെ ബാലാജി ആ സിനിമയ്ക്കായി തന്റെ രണ്ട് വര്‍ഷമാണ് മാറ്റി വച്ചത്. ഒരുപാട് പേര് ആ സിനിമയെ ആശ്രയിച്ച് നില്‍പ്പുണ്ടായിരുന്നു. അതിനാല്‍ റിലീസ് സംഭവിക്കണമായിരുന്നു. ഫിനാന്ഷിയേഴ്സും വളരെ സൗഹൃദത്തോടെയാണ് പെരുമാറിയത്. തിയേറ്റര്‍ ഓണര്മാരുടേയും എല്ലാവരുടേയും ഒരുമിച്ചുള്ള പരിശ്രമത്തിന്റെ ഫലമാണ് സിനിമയുടെ റിലീസിലേക്ക് നയിച്ചത്'' എന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Suriya talks about the financial struggles before the release of Karuppu and how Jyothika supported.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



