'കുശലമാ?' പോരാളിയായി സൂര്യ; അമ്പരപ്പിക്കാൻ ശിവയുടെ കങ്കുവ വരുന്നു, വിഡിയോ

ഗംഭീര ദൃശ്യ മികവോടെയായിരിക്കും ചിത്രം എത്തുക എന്നതാണ് ടീസർ നൽകുന്ന സൂചന

കങ്കുവ ടീസറിൽ നിന്ന്
Last Updated :20 January 2024, 9:23 am IST
Edited by :migrator

ആരാധകരെ അമ്പരപ്പിക്കാൻ സൂര്യ. താരം പ്രധാന വേഷത്തിൽ എത്തുന്ന കങ്കുവായുടെ ടീസർ പുറത്തിറങ്ങി. ​ഗംഭീര ദൃശ്യ മികവോടെയായിരിക്കും ചിത്രം എത്തുക എന്നതാണ് ടീസർ നൽകുന്ന സൂചന. ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

പിരിയോഡിക് ത്രില്ലറിൽ അതി​ഗംഭീര മേക്കോവറിലാണ് സൂര്യ ചിത്രത്തിൽ എത്തുന്നത്. പോരാളിയായാണ് സൂര്യ പ്രത്യക്ഷപ്പെടുന്നത്. ശക്തമായ ഡയലോ​ഗിനൊപ്പമുള്ള ടീസർ അവസാനിക്കുന്നത് സൂര്യയുടെ കുശലമാ? എന്ന ചോദ്യത്തിലാണ്. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു വിഡിയോ പുറത്തുവിട്ടത്. എന്തായാലും ആരാധകരുടെ മനം കവരുകയാണ് ടീസർ. ഞെട്ടിപ്പിച്ചു കളഞ്ഞു എന്നാണ് ആരാധകരുടെ കമന്റുകൾ. 

സൂര്യയുടെ കരിയറിലെ 42-ാം ചിത്രം പത്തു ഭാഷകളിൽ റിലീസ് ചെയ്യും. ത്രീഡിയില്‍ ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് ഗ്രീന്‍ സ്റ്റുഡിയോസാണ്. ബോളിവുഡ് താരസുന്ദരി ദിഷാ പഠാനി ആണ് നായിക. ദേവിശ്രീ പ്രസാദാണ് സംഗീത സംവിധാനം. ഛായാഗ്രഹണം വെട്രി പളനിസ്വാമി. ആദി നാരായണയുടെ തിരക്കഥയ്ക്ക് മദൻ കർക്കി സംഭാഷണമെഴുതുന്നു. വിവേകയും മദൻ കർക്കിയും ചേർന്നാണ് ഗാനരചന. സുപ്രീം സുന്ദറാണ് സംഘട്ടന സംവിധാനം. മിലൻ കലാസംവിധാനവും നിഷാദ് യൂസഫ് എഡിറ്റിങ്ങും നിർവഹിക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now