സിനിമയ്ക്കപ്പുറം ഇരുവരും നല്ല സുഹൃത്തുക്കളുമാണ്.

Vijay, Suriya
വിജയ്‌യും സൂര്യയുംSource by : ഇൻസ്റ്റ​ഗ്രാം
Last Updated :27 October 2024, 1:34 pm IST

News Now

രജനികാന്തും കമൽ ഹാസനും കഴിഞ്ഞാൽ തമിഴ് സിനിമാ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളാണ് വിജയ്‌യും സൂര്യയും. സിനിമയ്ക്കപ്പുറം ഇരുവരും നല്ല സുഹൃത്തുക്കളുമാണ്. ഇപ്പോഴിതാ രാഷ്ട്രീയത്തിലേക്കിറങ്ങിയ തന്റെ സുഹൃത്ത് വിജയ്‌യ്ക്ക് ആശംസ അറിയിച്ചിരിക്കുകയാണ് സൂര്യ. തന്റെ സുഹൃത്ത് പുതു വഴി തേടി, പുതിയ യാത്ര ആരംഭിക്കുകയാണ്.

അദ്ദേഹത്തിന്റെ വരവ് നന്നായി വരട്ടെയെന്നാണ് സൂര്യ ആശംസിച്ചത്. സൂര്യയെ നായകനാക്കി സംവിധായകൻ ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവുടെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൂര്യയുടെ വാക്കുകൾ വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. സൂര്യ വിജയിയെക്കുറിച്ച് പറയുന്ന വാക്കുകൾ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

350 കോടി രൂപ ബഡ്ജറ്റിൽ പിരീഡ് ആക്ഷന്‍ ഡ്രാമയായി ഒരുങ്ങുന്ന കങ്കുവ നവംബർ 14 ന് ആഗോളവ്യാപകമായി 38 ഭാഷകളിൽ റിലീസ് ചെയ്യും. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ബോളിവുഡ് താരം ബോബി ഡിയോളാണ് ചിത്രത്തിൽ വില്ലനായെത്തുന്നത്. 1500 വർഷങ്ങൾക്ക് മുൻപ് നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ​​ഗോട്ട് ആണ് വിജയ് നായകനായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates