
പുതു ചരിത്രമെഴുതി സുചിക തരിയാൽ; ഏഷ്യൻ ഗെയിംസ് മിക്‌സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യക്ക് ആദ്യ മെഡൽ
ഇതാദ്യമായാണ് ഏഷ്യൻ ഗെയിംസിൽ മിക്സഡ് മാർഷ്യൽ ആർട്സ് മത്സര ഇനമായി ഉൾപ്പെടുത്തിയത്

നഗോയ: ഏഷ്യൻ ഗെയിംസ് മിക്‌സഡ് മാർഷ്യൽ ആർട്‌സിൽ (എംഎംഎ) ചരിത്ര നേട്ടവുമായി ഇന്ത്യൻ താരം സുചിക തരിയാൽ. ഏഷ്യൻ ഗെയിംസിൽ അരങ്ങേറ്റം കുറിച്ച എംഎംഎ ഇനത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി സുചിക മാറി. വനിതകളുടെ ട്രെഡീഷണൽ 60 കിലോഗ്രാം വിഭാഗത്തിൽ 36 കാരിയായ സുചിക വെങ്കല മെഡൽ നേടി.
സെമി ഫൈനൽ പോരാട്ടത്തിൽ സിംഗപ്പൂരിന്റെ ഹുയി ഹൂൺ തിയോയോട് എക്‌സ്ട്രാ റൗണ്ടിൽ നേരിയ വ്യത്യാസത്തിൽ സുചിക പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് നേട്ടം വെങ്കലത്തിൽ ഒതുങ്ങിയത്. ക്വാർട്ടർ ഫൈനലിൽ മംഗോളിയയുടെ അൽതാൻചൈമെഗ് ബൈഗൽമയെ 2-0 എന്ന സ്‌കോറിന് തകർത്താണ് സുചിക സെമി ഫൈനലിലേക്ക് മുന്നേറിയതും മെഡൽ ഉറപ്പാക്കിയതും.
ഇന്ത്യയുടെ കോംബാറ്റ് സ്‌പോർട്‌സ് ചരിത്രത്തിൽ പുതിയ അധ്യായമാണ് സുചികയുടെ ഈ നേട്ടം എഴുതിച്ചേർത്തിരിക്കുന്നത്. സുചികയുടെ നേട്ടത്തോടെ ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ മെഡൽ വേട്ട ആറിലെത്തി. നാല് വെള്ളി, രണ്ട് വെങ്കലം മെഡലുകളാണ് നിലവിൽ ഇന്ത്യക്കുള്ളത്. ആറിൽ അഞ്ച് മെഡലുകളും ഷൂട്ടിങിൽ നിന്നാണ്.
നേരത്തേയും ഈയിനത്തിൽ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച പരിചയസമ്പന്നയായ താരമാണ് സുചിക തരിയാൽ. 2022ലെ കോമൺവെൽത്ത് ഗെയിംസിൽ ജൂഡോ മത്സരങ്ങളിലും, 2023ലെ ഏഷ്യൻ ഗെയിംസിൽ കുറാഷ് ഇനത്തിലും സുചിക ഇന്ത്യക്കായി മത്സരിച്ചിട്ടുണ്ട്.
News Now
പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

ദീര്‍ഘദൂര യാത്രയ്ക്ക് പോകുകയാണോ?, ട്രാവല്‍ ഇന്‍ഷുറന്‍സ് മറക്കരുത്; പ്രീമിയം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങള്‍

'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

Summary
Suchika Tariyal, the 36-year-old, won bronze medal after losing the semi-final bout. Here's what happened
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




