ഡ്രൈവറെ പെരുമഴയത്ത് നിർത്തി, കുടയും വാങ്ങി പോയി; സൂസന്ന ഖാനെതിരെ രൂക്ഷ വിമർശനം; വിഡിയോ

പെരുമഴയിൽ കാറിൽ വന്നിറങ്ങിയ താരത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് വിമർശനം രൂക്ഷമായത്

സൂസന്ന/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:46 am IST
Edited by :migrator

ഡ്രൈവറെ മഴയത്ത് നിർത്തിയതിന് ഹൃതിക് റോഷന്റെ മുന്‍ ഭാര്യ സുസന്നെ ഖാനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം. കഴിഞ്ഞ ദിവസമാണ് താരം ജുഹുവിലെ സലൂണിൽ എത്തിയത്. പെരുമഴയിൽ കാറിൽ വന്നിറങ്ങിയ താരത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് വിമർശനം രൂക്ഷമായത്. 

മഴയത്ത് കാറിൽ നിന്ന് ഇറങ്ങിയ സൂസന്നയ്ക്ക് ഡ്രൈവർ കുട പിടിച്ചു കൊടുക്കുന്നുണ്ട്. ഡ്രൈവറെ മഴയിൽ നിർത്തിയ താരം സലൂണിലേക്ക് കയറിപ്പോവുകയായിരുന്നു. മഴയത്ത് നനഞ്ഞ ഡ്രൈവർ തിരിച്ച് വണ്ടിയിലേക്ക് കയറുന്നതും വിഡിയോയിൽ കാണാം. നിരവധി പേരാണ് സൂസന്നയ്ക്കെതിരെ രം​ഗത്തെത്തിയിരിക്കുന്നത്. ഡ്രൈവറും ഒരു മനുഷ്യനാണെന്നും അദ്ദേഹത്തെ കൂടി പരി​ഗണിക്കേണ്ടതായിരുന്നു എന്നുമാണ് വിമർശനം. അതിനിടെ താരം മാസ്ക് വയ്ക്കാത്തതും വിമർശനത്തിന് കാരണമാകുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now