
'വെള്ളമടി, അനാശാസ്യം എല്ലാം ഒന്നിച്ചുള്ളൊരു പാക്കേജ്'; പൂൾ പാർട്ടി വിഡിയോയ്ക്ക് താഴെ അധിക്ഷേപം, മറുപടിയുമായി സ്വാസിക
ദിവസങ്ങൾ നീണ്ടു നിന്ന വിവാഹ ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോകളും നിറയുകയാണ് സ്വാസികയുടെ ഇൻസ്റ്റഗ്രാം ഫീഡ്

ദിവസങ്ങൾക്ക് മുൻപാണ് മലയാളത്തിന്റെ പ്രിയങ്കരിയായ സ്വാസിക വിജയ് വിവാഹിതയായത്. സീരിയൽ താരമായ പ്രേം ജേക്കബ് ആയിരുന്നു വരൻ. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. അതിനാൽ തന്നെ താരം തന്റെ വിവാഹം ആഘോഷമാക്കിയിരുന്നു. ദിവസങ്ങൾ നീണ്ടു നിന്ന വിവാഹ ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോകളും നിറയുകയാണ് സ്വാസികയുടെ ഇൻസ്റ്റഗ്രാം ഫീഡ്.
വിവാഹത്തിന് മുൻപ് തന്റെ സുഹൃത്തുക്കൾക്കായി ദമ്പതികൾ പൂൾ പൂർട്ടി സംഘടിപ്പിച്ചിരുന്നു. പൂട്ടും ഡാൻസുമായി പൂളിലായിരുന്നു ആഘോഷം. ഇതിന്റെ വിഡിയോയും താരം സോഷ്യൽ മീഡിയിയയിൽ പങ്കുവച്ചിരുന്നു. നിരവധി പേർ വിഡിയോയ്ക്ക് താഴെ ആശംസകൾ അറിയിച്ചു. എന്നാൽ അതിനൊപ്പം തന്നെ രൂക്ഷ വിമർശനങ്ങളും അധിക്ഷേപങ്ങളും വിഡിയോയ്ക്ക് താഴെ നിറയുകയാണ്.
വെള്ളമടി, അനാശാസ്യം എല്ലാം ഒന്നിച്ചുള്ളൊരു പാക്കേജ് എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് മറുപടിയുമായി സ്വാസിക രംഗത്തെത്തി. അതെ എന്നാണ് താരം മറുപടി നൽകിയത്. എത്ര നാളത്തേക്ക് ഉണ്ടാകുമോ ആവോ എന്നായിരുന്നു ഒരാളുടെ കമന്റ്. അടുത്തതായി അവതരിപ്പിക്കുന്നു കിടപ്പറ രംഗം, 100 ദിവസം ഓടുമോ എന്തോ. കാത്തിരുന്ന് കാണാം എന്നെല്ലാമാണ് വിഡിയോയ്ക്ക് താഴെ വരുന്നത്. മറ്റുള്ളവരുടെ സന്തോഷ നിമിഷങ്ങൾ കാണുമ്പോൾ എങ്ങനെയാണ് ഇതുപോലെ ചിന്തിക്കാനാവുന്നത് എന്നാണ് വിമർശകരോട് സ്വാസികയുടെ ആരാധകർ ചോദിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാനെന്താ വീട്ടിലിരിക്കണോ ? 90% വെറുപ്പും മനഃപൂർവം ചെയ്യുന്നത്'; നെഗറ്റീവ് കമന്റുകളിൽ വിജയ് ദേവരകൊണ്ട

എല്‍ഡിഎഫ് തോല്‍വി എസ്ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ; കാരണമായിട്ടുണ്ടെന്ന് കെ എന്‍ ബാലഗോപാല്‍

മീൻകറിയുടെ രുചിക്കൂട്ടിൽ പ്രധാനി, കുടംപുളിക്ക് ഇത്ര ആരോഗ്യ ഗുണങ്ങളോ?

'സന്തോഷം, കാലത്തിന്റെ കാവ്യനീതി'; 'പിണറായി കേസില്‍' മാത്യു കുഴല്നാടന്

Related News


'സര്‍ക്കാര്‍ മാറിയപ്പോള്‍ എല്ലാം ഒറ്റ മറിച്ചില്‍', മുണ്ടംവേലി ഫ്ലാറ്റിന്റെ ശോച്യാവസ്ഥയില്‍ താമസക്കാര്‍ക്ക് അധിക്ഷേപം; വിവാദമായപ്പോള്‍ തിരുത്തുമായി മുന്‍ എംഎല്‍എ കെജെ മാക്സി

'ഭാര്യയുടെ അടിമ, പെണ് കോന്തന്'; അശ്വിനെതിരെ അതിരുവിട്ട അധിക്ഷേപം; മറുപടിയുമായി ദിയ കൃഷ്ണ

