വിവാഹമോചനം നേടുക മാത്രമല്ല മറ്റേതൊരു ആഘോഷവും പോലെതന്നെ അത് ഫോട്ടോഷൂട്ട് നടത്തി വൈറലായിരിക്കുകയാണ് നടി ശാലിനി

ചിത്രം: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:19 am IST

News Now

ജീവിതത്തിലെ മറ്റ് സുപ്രധാന തീരുമാനങ്ങൾ പോലെതന്നെ പ്രാധാന്യമുള്ളതും അനിവാര്യവുമായ ഒന്നാണ് വിവാഹമോചനം. പക്ഷെ, പുരോ​ഗമനപരമായി ചിന്തിക്കുന്ന ആളുകൾ പോലും പരസ്പരം യോജിച്ച് പോകാൻ കഴിയില്ലെങ്കിലും വിവാഹമോചനം എന്ന കടമ്പ മറികടക്കാൻ സംശയിച്ചുനിൽക്കാറുണ്ട്. എന്നാലിതാ വിവാഹമോചനം നേടുക മാത്രമല്ല മറ്റേതൊരു ആഘോഷവും പോലെതന്നെ അത് ഫോട്ടോഷൂട്ട് നടത്തി വൈറലായിരിക്കുകയാണ് നടി ശാലിനി. 

‘മുള്ളും മലരും’ എന്ന തമിഴ് സീരിയലിലൂടെ ശ്രദ്ധനേടിയ നടിയാണ് ശാലിനി. ഭർത്താവുമൊന്നിച്ചുള്ള ചിത്രങ്ങൾ വലിച്ചു കീറിയും ഡിവോഴ്സ്ഡ് എന്നെഴുതിയ ബാനർ പിടിച്ചുമൊക്കെ നിൽക്കുന്ന ചിത്രങ്ങളാണ് നടി പങ്കുവച്ചിരിക്കുന്നത്. ‘ജീവിതത്തിൽ 99 പ്രശ്നങ്ങളുണ്ടാകും, അതിലൊന്നല്ല ഭർത്താവ്’ എന്നെഴുതിയ ബോർഡ് പിടിച്ചുള്ള ചിത്രവും ഇക്കൂട്ടത്തിലുണ്ട്. 

Story image

ഫ്രണ്ട് സ്ലിറ്റ് ഉള്ള ചുവന്ന ഗൗൺ ധരിച്ച് സ്റ്റൈലിഷ് ഫോട്ടോഷൂട്ട് തന്നെയാണ് ശാലിന് വിവാഹമോചനത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. ഒരു മോശം ദാമ്പത്യം ഉപേക്ഷിക്കുന്നതിൽ കുഴപ്പമില്ല, കാരണം നിങ്ങൾ സന്തോഷം അർഹിക്കുന്നു, എന്ന് കുറിച്ചാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. നിങ്ങൾക്കും കുട്ടികൾക്കും നല്ല ഭാവി സൃഷ്ടിക്കാൻ ആവശ്യമായ മാറ്റങ്ങൾ വരുത്തുക. വിവാഹമോചനം ഒരു പരാജയമല്ല. ഇത് നിങ്ങൾക്ക് ഒരു വഴിത്തിരിവാണ്. വിവാഹബന്ധം ഉപേക്ഷിച്ച് ഒറ്റയ്ക്ക് നിൽക്കാൻ ഒരുപാട് ധൈര്യം ആവശ്യമാണെന്നും അതുകൊണ്ട് എന്റെ എല്ലാ ധൈര്യശാലികൾക്കും ഞാൻ ഇത് സമർപ്പിക്കുന്നു എന്നു പറഞ്ഞാണ് ശാലിനി ചിത്രങ്ങൾ പങ്കുവച്ചത്. 

അമേരിക്കക്കാരിയായ ലോറെൻ ബ്രൂക്ക് അടുത്തിടെ തന്റെ ഡിവോഴ്‌സ്ഡ് ഫോട്ടോഷൂട്ട് നടത്തിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹമോചനം ഒരിക്കലും സന്തോഷകരമായ ഒന്നല്ല. എന്നാൽ ജീവിതത്തിലെ കഷ്ടതകൾ നിറഞ്ഞ കാലം അതിജീവിച്ചതിന്റെ ഓർമ്മപ്പെടുത്തലാണ് ഈ ഫോട്ടോഷൂട്ടെന്ന് ബ്രൂക്ക് പറഞ്ഞു. വിവാഹത്തിന് ധരിച്ച വെള്ള ഗൗൺ തീവെച്ച് നശിപ്പിച്ചും കല്യാണ ഫോട്ടോ ചവിട്ടിപൊട്ടിച്ചും ഷാംപേയിൻ പൊട്ടിച്ച് ആഘോഷിച്ചുമുള്ള ബ്രൂക്കിന്റെ ഫോട്ടോഷൂട്ട് വൈറലാകുകയും ചെയ്തു. ഇതേ ആശയം ഉൾക്കൊണ്ടാണ് ശാലിനിയും ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates