
'ടർബോ'യിലൂടെ നടൻ സുനിൽ മലയാളത്തിലേക്ക്; പ്രഖ്യാപനവുമായി മമ്മൂട്ടി കമ്പനി
നായകനായും വില്ലനായും കൊമേഡിയനായും തെലുങ്കിലും തമിഴിലും ഒരുപോലെ തിളങ്ങിയ നടനാണ് സുനില്‍

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുക്കുന്ന ചിത്രമാണ് മിഥുന് മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം 'ടര്‍ബോ'. ചിത്രത്തെ കുറിച്ചുള്ള ഓരോ അപ്ഡേറ്റിനും വളരെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ തെലുങ്കിലെ പ്രമുഖ നടന് സുനില്‍ ചിത്രത്തിന്റെ ഭാഗമാകുന്നു എന്നാണ് പുതിയ അപ്ഡേറ്റ്.
നായകനായും വില്ലനായും കൊമേഡിയനായും തെലുങ്കിലും തമിഴിലും ഒരുപോലെ തിളങ്ങിയ നടനാണ് സുനില്‍. അദ്ദേഹത്തിന്റെ മലയാളത്തിലെക്കുള്ള അരങ്ങേറ്റം കൂടിയാണ് ടര്‍ബോ. ചിത്രത്തില്‍ താരം ഒരു പ്രധാന വേഷത്തെയാണ് അവതരിപ്പിക്കുന്നതെന്ന് ടര്‍ബോയുടെ നിര്‍മ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനി അറിയിച്ചു. പുഷ്പയില്‍ സുനില്‍ അവതരിപ്പിച്ച മംഗളം സീനു എന്ന വില്ലന്‍ കഥാപാത്രം പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാര്‍ത്തി നായകനായ ജപ്പാന് ആണ് സുനില്‍ അഭിനയിച്ച് തിയറ്ററില്‍ എത്തിയ ഏറ്റവും പുതിയ ചിത്രം.
Excited to Welcome Dear @suneeltollywood on board for Turbo. Here's to wishing and hoping for a memorable Mollywood debut! #Mammootty #MammoottyKampany #TurboMovie #Vysakh #MidhunManuelThomas @mammukka @TurboTheFilm pic.twitter.com/M5VX2Syw32
â MammoottyKampany (@MKampanyOffl) November 10, 2023
മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ടര്‍ബോ. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറര്‍ ഫിലിംസും ഓവര്‍സീസ് റീലീസ് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ് കേരളത്തില്‍ ചിത്രത്തിന്റെ വിതരണം. വിഷ്ണു ശര്‍മ്മയാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്. ജസ്റ്റിന് വര്‍ഗീസാണ് സംഗീതം ഒരുക്കുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്

വിവിധ ഭാവങ്ങളിലുള്ള ആരാധന; അറിയാം കേരളത്തിലെ പ്രധാന ദുർഗാ–ഭഗവതി ക്ഷേത്രങ്ങൾ

നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, ഭക്തിനിറവില്‍ ബൊമ്മക്കൊലുകള്‍ ഒരുക്കി; വ്രതം ആചരിക്കേണ്ടതെങ്ങനെ?



