
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

ടെലിവിഷനിൽ ഏറെ ആരാധകരുള്ള നടനാണ് ജിഷിൻ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ജിഷിൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോ ആണ്. നടി അമേയ നായർക്കൊപ്പമുള്ള വിഡിയോ ആണ് താരം പങ്കുവച്ചത്. അമേയയുമായി പ്രണയത്തിലാണ് എന്ന് സൂചന നൽകിക്കൊണ്ടുള്ളതാണ് പോസ്റ്റ്.
നിന്നെ കണ്ടുമുട്ടിയ ആ ദിവസത്തെ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു- എന്ന അടിക്കുറിപ്പിലാണ് ജിഷിൻ വിഡിയോ പങ്കുവച്ചത്. കൂടാതെ കഴിഞ്ഞ ദിവസം അമേയയ്ക്കൊപ്പമുള്ള മറ്റൊരു പോസ്റ്റും താരം പങ്കുവച്ചിരുന്നു. അമേയയെ ചേര്ത്തുപിടിച്ചുകൊണ്ടുള്ള റൊമാന്റിക് ചിത്രങ്ങള്ക്കൊപ്പമായിരുന്നു പോസ്റ്റ്. ജീവിതം മുന്നോട്ടുപോകണം. നമ്മള് മുന്നോട്ടാണ് നോക്കേണ്ടത് അല്ലാതെ പിന്നോട്ടല്ല.- എന്നായിരുന്നു അടിക്കുറിപ്പ്. സോഷ്യല് മീഡിയയില് വൈറലാവുകയാണ് ജിഷിന്റെ പോസ്റ്റുകള്. നിരവധി പേരാണ് ഇരുവര്ക്കും ആശംസകളുമായി എത്തുന്നത്.
ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെ മലയാളം ടെലിവിഷനില് സജീവമായ നടന് കൂടുതലും വില്ലന് കഥാപാത്രങ്ങളിലൂടെയാണ് ശ്രദ്ധേയനാവുന്നത്. ഇതിനിടെ സീരിയല് നടി വരദയുമായി ഇഷ്ടത്തിലാവുകയും ഇരുവരും വിവാഹിതരാവുകയും ചെയ്തു. എന്നാല് ഇവർ വേർപിരിയുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ചേട്ടാ, നമ്മുടെ ഈ ഫോട്ടോയ്ക്ക് മിനിമം ഒരു “പയിനായിരം” ലൈക്ക് എങ്കിലും കിട്ടുമെന്ന് തോന്നുന്നു'; ചിത്രവുമായി മനോജ് കെ ജയൻ
പാരീസ് ഫാഷൻ വീക്കിൽ തിളങ്ങി ഐശ്വര്യ; പിന്നാലെ സോഷ്യൽ മീഡിയയിൽ ബോഡി ഷെയ്മിങ്

