
News Now
'രണ്ട് വർഷം നീണ്ട പോരാട്ടം'; ഒടുവിൽ കോടതിയിൽ നിന്ന് നീതി കിട്ടിയെന്ന് ബാല, സന്തോഷം പങ്കുവച്ച് നടൻ

യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം ഒമ്പത് മന്ത്രിമാർ വിദേശയാത്ര നടത്തി; ഔദ്യോഗിക സന്ദർശനം ഒന്നു മാത്രം, ബാക്കിയെല്ലാം വ്യക്തിപരം

ഹെയർ ഡൈ പുരട്ടുന്നതിന് മുമ്പ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും
കാറളത്ത് വയോധികയെ കൊലപ്പെടുത്തിയത് സാരി കഴുത്തിൽ മുറുക്കി, 16 പവന് നഷ്ടമായി; അന്വേഷണത്തിന് എസ്ഐടി

ഹൈദരാബാദ്; തെലുങ്ക് നടി ഗായത്രി വാഹനാപകടത്തില് മരിച്ചു. 26 വയസായിരുന്നു. വെള്ളിയാഴ്ച രാത്രി ഗച്ചിബൗലിയില് വച്ച് ഗായത്രി സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറില് ഇടിച്ച് മറിയുകയായിരുന്നു. ഹോളി ആഘോഷത്തിന് ശേഷം സുഹൃത്ത് റാത്തോഡിനൊപ്പം വീട്ടിലേക്ക് കാറില് പോകവെയായിരുന്നു അപകടം.
കാർ മറിഞ്ഞത് വഴിയാത്രക്കാരിയുടെ മുകളിലേക്ക്
റോത്താഡായിരുന്നു വാഹനം ഓടിച്ചിരുന്നത്. വഴിയാത്രക്കാരിയായിരുന്ന ഒരു യുവതിയുടെ മുകളിലേക്കാണ് കാര് മറിഞ്ഞത്. മൂവരെയും രക്ഷാപ്രവര്ത്തനത്തിന് എത്തിയവര് ആശുപത്രിയിലെത്തിച്ചു. എന്നാൽ ഗായത്രിയും 38 കാരിയായ വഴിയാത്രക്കാരിയും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ റാത്തോഡും മരിച്ചു.
ഡോളി ഡിക്രൂസ് എന്ന ഗായത്രി തന്റെ യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റഗ്രാമിലൂടേയുമാണ് പ്രശസ്തിയിൽ എത്തുന്നത്. സോഷ്യൽ മീഡിയ സെലിബ്രിറ്റി ആയതിന് പിന്നാലെയാണ് വെബ് സീരീസായ മാഡം സാര് മാഡം ആന്തേയിൽ അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നത്. ഇതു കൂടാതെ നിരവധി ഷോർട്ട് ഫിലിമിലും താരം അഭിനയിച്ചിട്ടുണ്ട്. ഗായത്രിയുടെ അപ്രതീക്ഷിത വിയോഗം സോഷ്യൽ മീഡിയയേയും തെലുങ്ക് സിനിമയിലുള്ളവരേയും ഞെട്ടിച്ചിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

