
അപ്പാര്‍ട്ടുമെന്റിന്റെ നാലാം നിലയില്‍ നിന്ന് വീണ് സിനിമാ സംവിധായകന്‍ മരിച്ചു
ഒരുവടി ഉപയോഗിച്ച് തുണി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് നാലാം നിലയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു
ഹൈദരബാദ്: തെലുങ്ക് യുവസംവിധായകന്‍ അപ്പാര്‍ട്ടുമെന്റിന്റെ നാലാം നിലയില്‍ നിന്ന് വീണുമരിച്ചു. 37കാരനായ പൈദി രമേഷാണ് മരിച്ചത്. നാലാം നിലയില്‍ നിന്ന് ഷേക്കേറ്റ് താഴെ വീഴുകയായിരുന്നു. ഹൈദരാബാദിലെ ബഞ്ചാര ഹില്‍സ് ഏരിയയിലെ യൂസുഫ്ഗുഡയിലെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ചായിരുന്നു അപകടം.
വ്യാഴാഴ്ച വൈകുന്നേരത്തെ നടത്തത്തിന് ശേഷം അപ്പാര്‍ട്ടുമെന്റില്‍ തിരിച്ചെത്തിയ രമേഷ് മഴയെ തുടര്‍ന്ന് ബാല്‍ക്കണിയില്‍ വിരിച്ചിട്ട തുണി എടുക്കാനായി പോയിരുന്നു. അതിനിടെ ചില തുണികള്‍ താഴെയുള്ള ഇലക്ട്രിക് ലൈനിലേക്ക് വീണു. ഒരുവടി ഉപയോഗിച്ച് തുണി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് നാലാം നിലയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു.
രമേഷ് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചതായും അസ്വാഭാവിക മരണത്തിന് കേസ് എടുത്തതായും പൊലീസ് പറഞ്ഞു. 2018ല്‍ സംവിധാനം ചെയ്ത റൂള്‍ എന്ന സിനിമയിലൂടെയാണ് രമേഷ് ശ്രദ്ധേയനായത്. പുതിയ ചിത്രത്തിന്റെ തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതിനിടെയാണ് അപകടമുണ്ടായത്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മിനി കൂപ്പര്‍ ഇടിച്ചുതെറിപ്പിച്ചു, നെടുമ്പാശേരിയില്‍ മൂന്ന് സ്കൂട്ടര്‍ യാത്രികര്‍ക്ക് ദാരുണാന്ത്യം; കാര്‍ ഡ്രൈവര്‍ ലഹരി ഉപയോഗിച്ചതായി സംശയം

ഇന്നുമുതല്‍ യാത്ര കൂടുതല്‍ സുഖകരം, ജനശതാബ്ദിയില്‍ പുഷ്ബാക്ക് സീറ്റുകള്‍, ആദ്യം തിരുവനന്തപുരം- കണ്ണൂര്‍ ട്രെയിനില്‍

ഇരട്ട ചക്രവാതച്ചുഴി, മറ്റന്നാള്‍ ന്യൂനമര്‍ദ്ദം; ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്

'ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍'; കൂട്ട കസ്റ്റഡിയില്‍ യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ

Related News


മിനി കൂപ്പര്‍ ഇടിച്ചുതെറിപ്പിച്ചു, നെടുമ്പാശേരിയില്‍ മൂന്ന് സ്കൂട്ടര്‍ യാത്രികര്‍ക്ക് ദാരുണാന്ത്യം; കാര്‍ ഡ്രൈവര്‍ ലഹരി ഉപയോഗിച്ചതായി സംശയം

ഇന്നുമുതല്‍ യാത്ര കൂടുതല്‍ സുഖകരം, ജനശതാബ്ദിയില്‍ പുഷ്ബാക്ക് സീറ്റുകള്‍, ആദ്യം തിരുവനന്തപുരം- കണ്ണൂര്‍ ട്രെയിനില്‍
