രാഷ്ട്രീയത്തിലിറങ്ങും മുന്‍പേ ജയലളിതയേയും ബിജെപിയേയും ചൊടിപ്പിച്ച 'രക്ഷകന്‍';വിജയ്‌യുടെ 5 രാഷ്ട്രീയ ചിത്രങ്ങള്‍

ജയ് തന്റെ സിനിമയില്‍ രാഷ്ട്രീയം പറഞ്ഞു തുടങ്ങുന്നത് 2010ന് ശേഷമാണ്

vijay
വിജയ്‌Source by : എക്സ്
Last Updated :27 October 2024, 5:32 pm IST

രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചിരിക്കുകയാണ് തമിഴ് സൂപ്പര്‍ഹിറ്റ് താരം വിജയ്. താരത്തിന്റെ രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകത്തിന്റെ സംസ്ഥാന സമ്മേളനത്തില്‍ ലക്ഷക്കണക്കിന് പേരാണ് പങ്കെടുത്തത്. 2026ല്‍ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും എന്നാണ് താരം അറിയിച്ചിരിക്കുന്നത്.

തമിഴിന്റെ ആക്ഷന്‍ ഹീറോ ആയി നിറഞ്ഞു നിന്ന വിജയ് തന്റെ സിനിമയില്‍ രാഷ്ട്രീയം പറഞ്ഞു തുടങ്ങുന്നത് 2010ന് ശേഷമാണ്. അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ താരം തന്റെ സിനിമയിലൂടെ ആഞ്ഞടിക്കുകയായിരുന്നു. രാഷ്ട്രീയം പറഞ്ഞ അഞ്ച് വിജയ് ചിത്രങ്ങള്‍ ഇവയാണ്.

1തമിഴന്‍

Listicle image

അഴിമതിക്ക് എതിരെ പോരാട്ടം നടത്തുന്ന ആംഗ്രി യങ് മാന്റെ വേഷത്തില്‍ വിജയം ആദ്യം എത്തുന്ന ചിത്രമാണ് ഇത്. സാധാരണ തരത്തിലുള്ള രാഷ്ട്രീയ ചിത്രം അല്ലെങ്കില്‍ കൂടി ഉന്നത സര്‍ക്കാര്‍ തലങ്ങളിലും നീതിന്യായ വ്യവസ്ഥയിലും നിലനില്‍ക്കുന്ന പുഴുക്കുത്തിനെക്കുറിച്ചാണ് ചിത്രം സംസാരിച്ചത്. നിയമ വിദ്യാര്‍ഥിയുടെ റോളിലാണ് താരം എത്തിയത്. നവാഗതനായ മജിത്ത് സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്തത് 2002ലാണ്. പ്രിയങ്ക ചോപ്രയാണ് നായികയായി എത്തിയത്.

2തലൈവ

Listicle image

രാഷ്ട്രീയത്തേക്കുറിച്ചും മതത്തേക്കുറിച്ചുമെല്ലാം ശക്തമായി സംസാരിക്കുന്ന ചിത്രമായിരുന്നു തലൈവ. 2013ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ വിശ്വ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. തന്റെ അച്ഛന്റെ മരണത്തോടെ നാടിന്റെ നാഥനായി മാറുകയാണ് വിശ്വ. ബോണ്‍ ടു ലീഡ് എന്ന ഹാഷ്ട്ാഗോടെയാണ് ചിത്രം എത്തിയത്. വിജയ് രാഷ്ട്രീയ പ്രവേശനമാണ് ഇതിലൂടെ അര്‍ഥമാക്കിയത് എന്ന് വാദം ഉയര്‍ന്നു. മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ഇതില്‍ അതൃപ്തിയുമുണ്ടായിരുന്നു.

3കത്തി

Listicle image

തമിഴ്‌നാട്ടിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിച്ച ചിത്രമാണ് കത്തി. കര്‍ഷകരുടെ ഭൂമി സോഫ്റ്റ് ഡ്രിങ്ക് നിര്‍മാണ കമ്പനികള്‍ക്ക് നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തെയാണ് ചിത്രത്തില്‍ രൂക്ഷമായി വിമര്‍ശിക്കുന്നത്. എആര്‍ മുരുകദോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് താരം എത്തിയത്.

4മേര്‍സല്‍

Listicle image

ആരോഗ്യ രംഗത്തെ അഴിമതിയെക്കുറിച്ച് പറഞ്ഞ ചിത്രമാണ് മേര്‍സല്‍. ചിത്രത്തില്‍ ചില ഡയലോഗുകള്‍ ബിജെപിയെ ചൊടിപ്പിച്ചിരുന്നു. ജിഎസ്ടിയെക്കുറിച്ച് താരം ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ നടത്തിയ പരാമര്‍ശമാണ് ബിജെപിയെ പ്രകോപിപ്പിച്ചത്. താരത്തിനെതിരെ ബിജെപിയുടെ മുതിര്‍ന്ന നേതാവായ എച്ച് രാജ രംഗത്തെത്തിയതും വലിയ വാര്‍ത്തയായിരുന്നു. ക്രിസ്ത്യനായ വിജയ വിദ്വേഷ പ്രചാരണം നടത്തുകയാണ് എന്നാണ് അദ്ദേഹം ആരോപിപ്പിച്ചത്.

5സര്‍ക്കാര്‍

Listicle image

എആര്‍ മുരുകദോസ് സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്യുന്നത് 2018ലാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തേക്കുറിച്ച് സംസാരിച്ച ആദ്യ വിജയം ചിത്രമാണ് ഇത്. ചിത്രത്തില്‍ താരത്തിന്റെ കഥാപാത്രം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതായാണ് കാണിക്കുന്നത്. ആദ്യമായാണ് വിജയം രാഷ്ട്രീയ നേതാവിന്റെ വേഷത്തിലെത്തുന്നത്. സുന്ദര്‍ എന്ന പ്രവാസിയുടെ വേഷത്തിലാണ് താരം ചിത്രത്തിലെത്തിയത്. വോട്ട് ചെയ്യാന്‍ വിദേശത്ത് നിന്ന് നാട്ടിലേക്ക് എത്തുമ്പോള്‍ അദ്ദേഹം അറിയുന്നത് മറ്റാരോ തന്റെ വോട്ട് ചെയ്‌തെന്ന്. ഇതിനെതിരെയുള്ള പോരാട്ടമാണ് ചിത്രം പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now